Home Recipes ഒരു അടിപൊളി ചിക്കൻ നൂഡിൽ സൂപ് / Chicken Noodle soup

ഒരു അടിപൊളി ചിക്കൻ നൂഡിൽ സൂപ് / Chicken Noodle soup

 

ingredients

ചിക്കൻ -200gm

ബീൻസ് – 2 tbsp (or 3 എണ്ണം )

കാരറ്റ്- 1 /2 കാരറ്റ്

ജിൻജർ ഗാർലിക് പേസ്റ്റ് – as per need

ഒണിയൻ -1 /2

ഓയിൽ(സൺഫ്ലവർ/ഒലീവ്)- as per need

സാൾട്- as per need

Egg വൈറ്റ് – 1

നൂഡിൽസ് – 1 small പാക്കറ്റ്

കോൺഫ്ലോർ – as per need

തയ്യാറാക്കുന്ന വിധം:

ആദ്യമായി ചിക്കൻറെ ബ്രോത് തയ്യാറാക്കാം, അതിനായി .75 ലിറ്റർ വെള്ളം അടുപ്പിൽ വെക്കുക, അതിലേക്കു ഉപ്പും മഞ്ഞളും പുരട്ടി 1 hr വെച്ച ചിക്കൻ ചേർത്ത് കൊടുക്കുക . ഇതിലേക്ക് കുറച്ചു ഉപ്പും , കുരുമുളകും ചേർത്ത് കൊടുക്കുക. ബ്രോത് റെഡി ആവുന്ന ടൈം കൊണ്ട് നമുക്ക് പച്ചക്കറി ഒന്ന് വഴറ്റി എടുക്കാം. ഒലിവു ഓയിൽ ഒരു പാൻ ഇത് എടുത്തു ചൂടായി വരുമ്പോ അതിലേക്കു ഒണിയൻ ചേർത്ത് കൊടുക്കുക , ഒന്ന് വഴണ്ട് വരുമ്പോ ബാക്കി ഉള്ള വെജിറ്റബ്ൾസ് ആൻഡ് ജിൻജർ ഗാർലിക് പേസ്റ്റ് ആഡ് ചെയ്തു കൊടുക്കുക.

വേറെ ഒരു പാത്രത്തിൽ കുറച്ചു നൂഡിൽസ് എടുത്തു തിളപ്പിച്ച് വെള്ളം ഉറ്റി വെക്കുക. 10 -15 മിനിറ്റ് കൊണ്ട് ബ്രോത് റെഡി ആവും, ചിക്കൻ നന്നായി വെന്തോ എന്ന് നോക്കി , ചിക്കൻ എടുത്തു ഒരു പ്ലേറ്റിൽ തണുക്കാൻ വെക്കുക.

വെജിറ്റബ്ൾസ് വഴറ്റി വെച്ചിരിക്കുന്ന കടായ് പത്രം അടുപ്പിൽ വെച്ച് അതിലേക്കു ചിക്കൻ തിളപ്പിച്ച് മാറ്റി വെച്ച ബ്രോത് ചേർക്കുക , ഇതിലേക്ക് നമ്മൾ മാറ്റി വെച്ച ചിക്കൻ പിച്ചി ചേർത്ത കൊടുക്കുക, നൂഡ്ൽസ്ഉം ചേർത്തു കൊടുക്കുക. ഒന്ന് നന്നായി തിളപ്പിക്കുക, ആവശ്യത്തിന് ഉപ്പും കുരുമുളകും കെ ചേർത്ത് കൊടുക്കുക. അല്പം കോൺഫ്ലോർ ചേർത്ത് കൊടുത്താൽ സൂപ്പ് ഇന് കൊഴുപ്പു കിട്ടും. ഒരു മുട്ടയുടെ വെള്ളയും ചേർത്തു ഇളക്കി കൊടുക്ക… സൂപ്പ് റെഡി!

🔔വിശദമായ വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യുക

 

LEAVE A REPLY

Please enter your comment!
Please enter your name here