മടക്ക് സാൻ നല്ല tasty യും Crispy യുമാകാൻ ഈ ഒരു ingredient കൂടി ചേർക്കൂ,
,
Recipe
Ingredients
1 കപ്പ് മൈദ
1tsp പഞ്ചസാര
1 tbsp കോൺഫ്ളോർ
1/4 tsp മഞ്ഞൾപ്പൊടി
1 tbsp oil
ഒരു നുള്ള് ഉപ്പ്
വെള്ളം
വറക്കാൻ ആവശ്യത്തിന് എണ്ണ
for Sugar syrup
1 കപ്പ് പഞ്ചസാര
1/2 കപ്പ് വെള്ളം
4 ഏലയ്ക്ക
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മൈദ എടുക്കുക. ഇതിലോട്ട് മഞ്ഞൾപ്പൊടി ഉപ്പ് കോൺഫ്ളോർ എണ്ണ പഞ്ചസാര ഇവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. ഇത് പത്ത് മിനുട്ട് rest ചെയ്യാൻ വെച്ചതിനു ശേഷം കട്ടി കുറച്ച് പരത്തി എടുക്കുക. ഇതിന്റെ മുകളിൽ എണ്ണ പുരട്ടിയതിനു ശേഷം അരിപൊടി ഇട്ട് നന്നായി തേച്ചു കൊടുക്കുക.എന്നിട്ട് ഇത് എതിർ വശത്തേക്ക് മടക്കുക. വീണ്ടും എണ്ണ പുരട്ടിയതിനു ശേഷം അരിപ്പൊടി തേക്കുക. ഇത് ആവർത്തിക്കുക. അതിനു ശേഷം ഇതിന്റെ Side വെള്ളം തേച്ച് ഒട്ടിക്കുക. പിന്നീട് ചെറിയ കഷണങ്ങളായി cut ചെയ്ത് ഓരോ കഷണവും പരത്തി എടുത്ത് എണ്ണയിലിട്ട് വറുത്തെടുക്കുക. ഇത് തണുക്കാൻ വെക്കുക. ഇതിന് ആവശ്യത്തിനുള്ള sugar syrup തയ്യാറാക്കാൻ ഒരു പാത്രത്തിൽ 1 കപ്പ് പഞ്ചസാര എടുക്കുക. ഇതിൽ അര കപ്പ് വെള്ളം ഒഴിക്കുക. ഇതിലോട്ട് ഏലയ്ക്ക ചേർക്കുക. ഇത് കുറുകി ഒരു നൂൽ പരുവം ആകുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക . വറുത്ത മടക്കു സാൻ syrup ൽ ഇട്ട് coat ചെയ്ത് എടുക്കുക നമ്മുടെ മടക്കു സാൻ തയ്യാർ എല്ലാവരും ഒന്ന് try ചെയ്ത് നോക്കണേ.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.