Home Chicken വറുത്തരച്ച തനി നാടൻ ചിക്കൻ കറി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം ....

വറുത്തരച്ച തനി നാടൻ ചിക്കൻ കറി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

വറുത്തരച്ച തനി നാടൻ ചിക്കൻ കറി

ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം

ആദ്യം നിന്നെ മൂന്ന് സവാളയും രണ്ട് ഉരുളക്കിഴങ്ങ് അരിഞ്ഞതും രണ്ട് തക്കാളിയും മൂന്ന് പച്ചമുളകും കുറച്ച് ഇഞ്ചിയും ഒന്ന് വഴറ്റിയെടുക്കണം. ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് ഒന്ന് മിക്സ് ആക്കിയതിന് ശേഷം ഒന്നര കിലോ ചിക്കൻ ഇട്ടുകൊടുക്കാം ഞാനിവിടെ നാടൻ കോഴിയാണ് എടുത്തത് ബ്രോയിലർ ആയാലും ലഗോൺ ആയാലോ കുഴപ്പമില്ല. ഇനി ഇത് നല്ലപോലെ മിക്സ് ചെയ്ത് ചിക്കൻ്റെ സമത്തിൽ വെള്ളം ഒഴിച്ച് 5 വിസിൽ അടിച്ചു വേവിച്ചെടുക്കണം.
അടുത്തതായി ഒരു തേങ്ങ ചിരകിയതും മൂന്ന് പച്ചമുളകും കുറച്ച് ഗ്രാമ്പൂ പട്ട ഏലക്കയും ചേർത്ത്. പത്ത് അല്ലി വെളുത്തുള്ളിയും കുറച്ച് ചെറിയ ഉള്ളിയും കുറച്ച് കറിവേപ്പിലയും ഇട്ട് നല്ലപോലെ ഒന്ന് വറുത്തെടുക്കാം. ഇത് ഗോൾഡൻ ബ്രൗൺ കളർ ആയതിനുശേഷം.ഇതിലേക്ക് 2 ടേബിൾ സ്പൂൺ മുളകുപൊടിയും രണ്ട് ടേബിൾ സ്പൂൺ മല്ലിപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് ടേബിൾസ്പൂൺ ചിക്കൻ മസാലയും ഇട്ട് ഒന്നുകൂടി ചൂടാക്കി എടുക്കാം.അതിനുശേഷം ഇത് കുറച്ച് വെള്ളം ഒഴിച്ച് അരച്ചെടുത്ത് നേരത്തെ വേവിച്ച ചിക്കൻകറിയിലേക്ക് ചേർത്തു ഒന്ന് ചൂടാക്കി എടുക്കാം.അതിനു ശേഷം കുറച്ചു കറിവേപ്പിലയും മല്ലിയും കൂടി ഇട്ട് ഒരു 5 മിനിറ്റ് കൂടി തിളപ്പിച്ചെടുക്കാം.അവസാനമായി വെളിച്ചെണ്ണയിൽ താളിച്ച കടുകും ചെറിയ ഉള്ളിയും കൂടി മിക്സ് ആക്കി എടുത്താൽ നല്ല അടിപൊളി വറുത്തരച്ച നാടൻ ചിക്കൻ കറി തയ്യാറാകുന്നതാണ്….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

❤️❤️❤️❤️❤️❤️❤️❤️❤️

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here