Home Recipes വളരെ രുചികരമായ ബീഫ് കട്‌ലറ്റ് എളുപ്പത്തിൽ തന്നെ വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും...

വളരെ രുചികരമായ ബീഫ് കട്‌ലറ്റ് എളുപ്പത്തിൽ തന്നെ വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ബീഫ് കട്‌ലറ്റ്

ചേരുവകൾ

ബീഫ് – 300 ഗ്രാo
ഇടത്തരം ഉരുളക്കിഴങ്ങ് – 3
സവാള – 3
പച്ചമുളക് – 6
ഇഞ്ചി -3/4 ഇഞ്ച് കഷ്ണ o
കറിവേപ്പില
മുട്ട വെള്ള – 2 മുട്ടയുടേത്
റൊട്ടി പൊടിച്ചത് – 3 Slice
ഗരം മസാല – 1 1/2 tsp
പെ‌പ്പർ പൊടിടിച്ചത് – 1/2 tsp
വെളിച്ചെണ്ണ
ഉപ്പ്
മുട്ടയുടെ ഉണ്ണി

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങി കട്ട ഇല്ലാതെ പൊടിച്ചു വയ്ക്കുക. Beef കഷ്ണങ്ങളാക്കി വൃത്തിയാക്കി ഇഞ്ചി ( പകുതി ഇഞ്ചി ) മഞ്ഞൾ പൊടി ,ഉപ്പ് ,അല്പം കറിവേപ്പില ഇവ ചേർത്തു നന്നായി വേവിച്ച് വെള്ളം വറ്റിച്ച് മിൻസ് ചെയ്തു വെയ്ക്കുക .

സവാള പൊടിയായി അരിയുക .ഇഞ്ചി ,വേപ്പില പച്ചമുളക് ഇവയും ചെറുതാ നുറുക്കി വെയ്ക്കുക .
ചൂടായ ചിനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഇവ നന്നായി വഴറ്റി ഉപ്പ് ചേർക്കുക .മിൻസ് ചെയ്തു വച്ചിട്ടുള്ള ബീഫ് ചേർത് ചെറുതായി ൽ നന്നായി 3 മിനിറ്റോളം ഇളക്കുക. പിന്നിട്ട് തിയണച്ച് വാങ്ങി വെക്കുക .പൊടിച്ചു വച്ചിട്ടുളള ഉരുളക്കിഴങ്ങും ഒരു മുട്ടയുടെ ഉണ്ണിയും പോരാത്ത ഉപ്പും Pepper പൊടിയും ഗരം മസാലയും ചേർത്തു നന്നായി യോജിപ്പിക്കുക.

ചൂടായ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് മീഡിയം തീയിൽ ചൂടാക്കുക .
കട് ലറ്റ് shape ചെയ്ത് മുട്ട വെള്ളയിലും റൊട്ടിപ്പൊടിയിലും മുക്കി നന്നായി വറുത്തെടുക്കുക.

PC : Instagram.com/papaya_hut

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here