Home Recipes വളരെ രുചികരമായി എളുപ്പത്തിൽ തന്നെ എങ്ങനെ അടിപൊളിയായി പഴം വരട്ടി തയ്യാറാക്കാം എന്ന് നോക്കാം… ഇത്...

വളരെ രുചികരമായി എളുപ്പത്തിൽ തന്നെ എങ്ങനെ അടിപൊളിയായി പഴം വരട്ടി തയ്യാറാക്കാം എന്ന് നോക്കാം… ഇത് തയ്യാറാക്കി വെച്ചാൽ ഏറെനാൾ കേടുവരാതെ ഇരിക്കും… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

 പഴം വരട്ടിയത്

ചേരുവകൾ

നേന്ത്രപ്പഴം- രണ്ട്
ശർക്കര ചീകിയത് -ഒരു കപ്പ്
നെയ്യ് – കാൽകപ്പ് മുതൽ അരക്കപ്പ് വരെ
ഏലയ്ക്കാ പൊടി – ഒരു ടീസ്പൂൺ
ചുക്ക് പൊടി – അര ടീസ്പൂൺ
അണ്ടിപ്പരിപ്പ്- കാൽ കപ്പ്

തയ്യാറാക്കുന്ന വിധം

പഴം ചെറുതായി അരിഞ്ഞ ശേഷം മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
ശർക്കര അൽപം വെള്ളം ചേർത്ത് തിളപ്പിച്ചശേഷം അരിച്ചെടുക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ പഴം അരച്ചത്, ശർക്കര, ഏലയ്ക്കാപ്പൊടി, ചുക്കുപൊടി കാൽ കപ്പ് നെയ്യ് ഇവ നന്നായി യോജിപ്പിക്കുക.
ഇടത്തരം തീയിൽ നന്നായി ഇളക്കുക.വെന്തു കുറുകി

വശങ്ങളിൽ നിന്നും വിട്ടു വരുമ്പോൾ ബാക്കി നെയ്യ് കൂടി അൽപാൽപമായി ഒഴിച്ചു കൊടുക്കുക.
നല്ല കട്ടിയായി നെയ്യ് തെളിഞ്ഞു തുടങ്ങുമ്പോൾ അണ്ടിപ്പരിപ്പ് ചേർത്ത് യോജിപ്പിക്കാം. അൽപനേരം കൂടി വരട്ടിയ ശേഷം നെയ്മയം പുരട്ടിയ പാത്രത്തിൽ നിരത്തുക.

രുചികരമായ പഴം വരട്ടിയത് തയ്യാർ.
ഇത് ഒരുപാട് നാൾ സൂക്ഷിച്ചു വെക്കാൻ കഴിയും. ഹൽവ പോലെ കഴിക്കാനും പായസം തയ്യാറാക്കാനും, അട തയ്യാറാക്കാനും ഒക്കെ വളരെ നല്ലതാണ്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here