Home Drink ഹായ്, ഇന്ന് നമ്മൾ വിശപ്പും ദാഹവും മാറ്റാൻ പറ്റിയ ഒരു അടിപൊളി ഡ്രിങ്ക് ആയിട്ടാണ് വന്നിരിക്കുന്നത്…....

ഹായ്, ഇന്ന് നമ്മൾ വിശപ്പും ദാഹവും മാറ്റാൻ പറ്റിയ ഒരു അടിപൊളി ഡ്രിങ്ക് ആയിട്ടാണ് വന്നിരിക്കുന്നത്…. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

കൂൾ ഡ്രിങ്ക് 

ചേരുവകൾ :

പാൽ – 1 കപ്പ്‌
പഴം -1 വലുത്
കശുവണ്ടി – 5 എണ്ണം
ഏലക്ക – 2 എണ്ണം
പഞ്ചസാര / തേൻ – 2 ടേബിൾസ്പൂൺ
പഴം / മാമ്പഴം / ആപ്പിൾ – ആവശ്യത്തിന്
സബ്ജ സീഡ്‌സ് ( sabja seeds) – വെള്ളത്തിൽ കുതിർത്തത്
നട്ട്സ് ( കശുവണ്ടി, ബദാം, പിസ്‌ത )- ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

ഒരു മിക്സിയിലോട്ടു പാലും പഴവും കശുവണ്ടിയും, ഏലക്കയും, പഞ്ചസാരയും ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക.

ഇനി ഇത് ഒരു പാത്രത്തിലോട്ടു ഒഴിച്ച് അതിലോട്ടു കുതിർത്തു വച്ച sabja seeds ഉം, ചെറുതായി നുറുക്കിയ നട്സും, ആപ്പിളും ( മാമ്പഴമോ, ഏത്തപ്പഴമോ, സാധാരണ പഴമോ ഉപയോഗിക്കാം ) എല്ലാം ചേർത്ത് നല്ലതുപോലെ ഇളകി യോജിപ്പിക്കുക. ആവശ്യമെങ്കിൽ ഒന്നുകൂടെ തണുപ്പിച്ചു ഒരു ഗ്ലാസിൽ ഒഴിച്ച് ഉപയോഗിക്കാം…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here