Home Recipes വെള്ളക്കടല ഉണ്ടെങ്കിൽ ഇതു പോലെ ഉണ്ടാക്കി നോക്കൂ.. വളരെ വെറൈറ്റിയും രുചികരവുമായി എല്ലാവരും ട്രൈ ചെയ്തു...

വെള്ളക്കടല ഉണ്ടെങ്കിൽ ഇതു പോലെ ഉണ്ടാക്കി നോക്കൂ.. വളരെ വെറൈറ്റിയും രുചികരവുമായി എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

Chanadal ബിരിയാണി

ഒരു കപ്പ് വെള്ളക്കടല എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് അതിനുശേഷം വേവിച്ചെടുക്കുക

ഇഞ്ചി 2 ഇഞ്ച്
വെളുത്തുള്ളി മൂന്നെണ്ണം
പച്ചമുളക് മൂന്നെണ്ണം
ഗ്രാമ്പൂ മൂന്നെണ്ണം മൂന്നെണ്ണം
കറുവപ്പട്ട ഒന്ന്
മല്ലിയില കുറച്ച്
ഇതെല്ലാം മിക്സിയിൽ ഇട്ട നല്ലപോലെ അരച്ച് മാറ്റി വെക്കുക

ഓയിൽ രണ്ട് ടേബിൾ സ്പൂൺ
നെയ്യ് രണ്ട് ടേബിൾ സ്പൂൺ
കറുവപ്പട്ട രണ്ടെണ്ണം
ഗ്രാമ്പൂ മൂന്നെണ്ണം
ഏലയ്ക്ക നാലെണ്ണം
തക്കോലം രണ്ടെണ്ണം
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മുളകുപൊടി രണ്ട് ടീസ്പൂൺ
ഗരം മസാല 2 ടീസ്പൂൺ
തക്കാളി രണ്ടെണ്ണം
സവാള മൂന്നെണ്ണം
മല്ലിയില ഒരു പിടി
പുതിനയില ഒരു പിടി
ബസ്മതി റൈസ് രണ്ടു കപ്പ് അരമണിക്കൂർ വെള്ളത്തിൽ കുതിർത്തത്
തൈര് കാൽ കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് ഓയിലും നെയ്യ് ചൂടാക്കുക അതിലേക്ക് കറുവപ്പട്ട ഗ്രാമ്പൂ ഏലയ്ക്കാ തക്കോലം ഇട്ട് ചൂടാക്കി എടുക്കുക.അരച്ച് വെച്ചിട്ടുള്ള മസാല കൂടെ ചേർത്ത് വഴറ്റുക മൂന്ന് സവാള അരിഞ്ഞത് ചേർത്ത് കൊടുത്ത ഗോൾഡൻ കളർ ആകുന്നവരെ വഴറ്റുക അതിനുശേഷം ഇതിലേക്ക് മസാലപ്പൊടികൾ ചേർത്തുകൊടുക്കാം മഞ്ഞൾപ്പൊടി മുളകുപൊടി ഗരംമസാല എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി അതിനുശേഷം തക്കാളി കൂടി ചേർത്ത് കൊടുക്കുക

ചേർത്ത് നല്ലപോലെ വേവിച്ച് ഉടച്ചെടുക്കുക അതിനുശേഷം തൈര് ചേർത്ത് വഴറ്റിയെടുക്കുക ഇതിലേക്ക് മാറ്റി വച്ചിട്ടുള്ള കടല കൂടെ ചേർത്തുകൊടുക്കാം മല്ലിയില പുതിനയില കൂടെ ചേർത്ത് കൊടുക്കുക രണ്ടുമിനിറ്റ് നല്ലപോലെ വഴറ്റുക. ഇനി കഴുകി മാറ്റി വച്ചിട്ടുള്ള അരി ചേർത്തുകൊടുക്കാം രണ്ട് കപ്പ് അരിക്ക് മൂന്ന് കപ്പ് വെള്ളം എന്ന അളവിൽ ആണ് എടുക്കേണ്ടത് മൂടിവെച്ച് മീഡിയം തീയിൽ 10 മിനിറ്റ് വേവിക്കുക സൂപ്പർ ടേസ്റ്റിൽ ഉള്ള വെള്ള കടല ബിരിയാണി റെഡിയായി..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here