Home Chicken അറബി നാടുകളിൽ കിട്ടുന്ന ചിക്കൻ ഷവർമ അതെ രുചിയിൽ തന്നെ വീട്ടിലും തയ്യാറാക്കാം…. എല്ലാവരും ട്രൈ...

അറബി നാടുകളിൽ കിട്ടുന്ന ചിക്കൻ ഷവർമ അതെ രുചിയിൽ തന്നെ വീട്ടിലും തയ്യാറാക്കാം…. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

ചിക്കൻ ഷവർമ 

ഷവർമക്കുള്ള ചിക്കൻ തയ്യാറാക്കുന്ന വിധം

ചിക്കൻ- ഒരുകിലോ
നാരങ്ങാനീര്- ഒരു മുറി നാരങ്ങയുടെ
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
കാശ്മീരി മുളകുപൊടി -ഒരു ടീസ്പൂൺ
മല്ലിപ്പൊടി- ഒരു ടീസ്പൂൺ
ജീരകപ്പൊടി -ഒരു ടീസ്പൂൺ
ഗരംമസാല -ഒരു ടീസ്പൂൺ
കുരുമുളക് ചതച്ചത്- ഒരു ടീസ്പൂൺ
ഇഞ്ചി പേസ്റ്റ് -ഒരു ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
ഉപ്പ് -ഒരു ടീസ്പൂൺ
തൈര്- അരക്കപ്പ്
ഒലിവ് ഓയിൽ- രണ്ട് ടേബിൾ സ്പൂൺ
ചേരുവകളെല്ലാം കൂടി യോജിപ്പിച്ച ശേഷം കുറഞ്ഞത് രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം.
ഒരു നോൺസ്റ്റിക് പാത്രത്തിൽ 2 ടേബിൾസ്പൂൺ ഒലീവ് ഓയിൽ ചൂടാക്കി ചിക്കൻ കഷ്ണങ്ങൾ വറുത്ത് എടുക്കുക.
ചൂടാറിയതിനു ശേഷം എല്ല് മാറ്റി ചെറിയ കഷണങ്ങളാക്കി മുറിക്കുക.

ഷവർമ റൊട്ടി തയ്യാറാക്കുന്ന വിധം
മൈദ- മൂന്ന് കപ്പ്
ബേക്കിംഗ് പൗഡർ -അര ടീസ്പൂൺ
ഉപ്പ് -അര ടീസ്പൂൺ
എണ്ണ -2 ടേബിൾസ്പൂൺ
ചൂട് വെള്ളം- ആവശ്യത്തിന്
മൈദ യിലേക്ക് ബേക്കിംഗ് പൗഡർ,ഉപ്പ്, എണ്ണ ഇവ ചേർത്ത് യോജിപ്പിച്ചതിനുശേഷം ,ചൂടുവെള്ളം അല്പാല്പമായി ചേർത്ത് നന്നായി കുഴച്ചെടുക്കുക.
ഒരു മണിക്കൂർ മാറ്റി വെച്ചതിനുശേഷം ചെറിയ ഉരുളകളാക്കി ചപ്പാത്തി പോലെ കനം കുറച്ച് പരത്തി ചുട്ടെടുക്കുക.

ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് 3 വലുത്
എണ്ണ വറുക്കാൻ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ഉരുളക്കിഴങ്ങ് നീളത്തിൽ അരിഞ്ഞ് 10 മിനിറ്റ് തണുത്ത വെള്ളത്തിൽ മുക്കി വയ്ക്കുക.
ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച് ഉരുളക്കിഴങ്ങ് കഷണങ്ങൾ ഇട്ട് അഞ്ചു മിനിറ്റ് തിളപ്പിക്കുക. വെള്ളം ഊറ്റി കളഞ്ഞ ശേഷം തണുക്കാനായി നിരത്തി വയ്ക്കുക .
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് കഷണങ്ങൾ വറുത്ത് കോരുക. തണുത്തശേഷം ഒന്നുകൂടി വറുത്തെടുത്താൽ നല്ല ക്രിസ്പി ആയിട്ട് കിട്ടും. ആവശ്യത്തിന് ഉപ്പും വിതറി മാറ്റിവെക്കുക

വെജിറ്റബിൾ പിക്കിൾ തയ്യാറാക്കുന്ന വിധം

ക്യാരറ്റ്- 1
കുക്കുമ്പർ-2
വലിയ എരിവില്ലാത്ത മുളക്- 1
വിനാഗിരി- അരക്കപ്പ്
ഉപ്പ് – 2 ടേബിൾസ്പൂൺ
തിളച്ച വെള്ളം -അര കപ്പ്
പച്ചക്കറികൾ വലിയ കഷണങ്ങളാക്കി നീളത്തിൽ അരിഞ്ഞ ശേഷം വിനാഗിരിയും ഉപ്പും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് അരക്കപ്പ് തിളച്ച വെള്ളം കൂടി ഒഴിച്ച് അടച്ചുവയ്ക്കുക. ഇത് രണ്ടാഴ്ച വരെ ഫ്രിഡ്ജിൽ കേടാവാതെ ഇരിക്കും. ഷവർമ തയ്യാറാക്കുമ്പോൾ ആവശ്യത്തിന് ഉപയോഗിക്കാം.

ഷവർമ സോസ് തയ്യാറാക്കുന്ന വിധം

വെളുത്ത എള്ള് -അര കപ്പ്
കുരുമുളക്- ഒരു ടീസ്പൂൺ
വെളുത്തുള്ളി -രണ്ട് അല്ലി
നാരങ്ങാനീര് -ഒരു നാരങ്ങയുടേത്
തൈര് -അര കപ്പ്
ഉപ്പ് -ആവശ്യത്തിന്
വെളുത്ത എള്ളും, കുരുമുളകും, വെളുത്തുള്ളിയും ചെറിയ തീയിൽ 5 മിനിറ്റ് വറുക്കുക. ചൂടാറുമ്പോൾ അല്പം തൈര് കൂടി ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.

ഷവർമ സലാഡ് തയ്യാറാക്കുന്ന വിധം

ലെറ്റ്യൂസ് ഇല- ഒരു കെട്ട്
തക്കാളി- 1
സവാള-1
നാരങ്ങാനീര്- ഒരു മുറി നാരങ്ങയുടെ
ഒലിവ് ഓയിൽ- ഒരു ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
ഇവ എല്ലാം ചെറുതായി അരിഞ്ഞത് നാരങ്ങാനീരും, ഒലിവ് ഓയിലും, ഉപ്പും ചേർത്ത് യോജിപ്പിച്ച് വെക്കുക.

ഷവർമ സെറ്റ് ചെയ്യുന്ന വിധം

തയ്യാറാക്കിവെച്ച ചപ്പാത്തിയിൽ ആദ്യം അൽപം ചില്ലിസോസ് തേച്ചു കൊടുക്കുക.
ഇതിനു മുകളിലായി ഷവർമ സോസ് രണ്ട് ടേബിൾസ്പൂൺ തേച്ചു കൊടുക്കുക.
ഇതിലേക്ക് ഫ്രഞ്ച് ഫ്രൈസ്, ചിക്കൻ കഷണങ്ങൾ, സലാഡ്, വെജിറ്റബിൾ പിക്കിൾ ഇവ വെച്ചതിനുശേഷം അല്പം ഷവർമ സോസ് കൂടി മുകളിൽ ഒഴിച്ച് റോൾ ചെയ്ത് എടുക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here