Home Recipes അരിയും പച്ചമാങ്ങയും ഉണ്ടെങ്കിൽ സൂപ്പർ രുചിയിൽ ഇതുപോലെ ഉണ്ടാക്കി നോക്കൂ… എല്ലാവരും ട്രൈ ചെയ്തു...

അരിയും പച്ചമാങ്ങയും ഉണ്ടെങ്കിൽ സൂപ്പർ രുചിയിൽ ഇതുപോലെ ഉണ്ടാക്കി നോക്കൂ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

Mango rice

ചേരുവകൾ

അരി ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
ഓയിൽ കാൽ കപ്പ്
കപ്പലണ്ടി കാൽ കപ്പ്
ഉണക്ക മുളക് മൂന്നെണ്ണം
ഉഴുന്നുപരിപ്പ് ഒരു ടേബിൾ സ്പൂൺ
കടലപ്പരിപ്പ് ഒരു ടേബിൾ സ്പൂൺ
ജീരകം ഒരു ടീസ്പൂൺ
കടുക് ഒരു ടീസ്പൂൺ
സവാള അരിഞ്ഞത് രണ്ട് ടേബിൾ സ്പൂൺ പച്ചമുളക് നാലെണ്ണം
ഉണക്കമുളക് മൂന്നെണ്ണം
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
പച്ചമാങ്ങ ഒന്ന്
തേങ്ങ ചിരകിയത് അര കപ്പ്

തയ്യാറാക്കുന്ന വിധം

ചോറു വേവിച്ചു എടുക്കാനായി ഒരു പാത്രത്തിൽ കുറച്ച് അധികം വെള്ളം എടുക്കുക ഇതിലേക്ക് ഉപ്പും ചേർത്ത് തിളപ്പിക്കുക അതിനുശേഷം കഴുകി വച്ചിരിക്കുന്ന അരി ചേർത്ത് വേവിച്ച് ഊറ്റിയെടുക്കുക ചോറ് ചൂടാറാൻ മാറ്റിവയ്ക്കാം
ഒരു പാനിൽ കാൽകപ്പ് ഓയിൽ ഒഴിക്കുക ഓയിൽ ചൂടാകുമ്പോൾ കപ്പലണ്ടി ചേർത്ത് ഒന്നര മിനിറ്റോളം ചൂടാക്കുക ഉണക്കമുളകും ചേർത്തു കൊടുക്കുക

അതിലേക്ക് ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് ജീരകം കടുക് എന്നിവ ചേർത്ത് വഴറ്റുക ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി കൂടെ ചേർത്ത് വഴറ്റിയെടുക്കുക അതിനു ശേഷം സവാളയും പച്ചമുളകും ചേർത്തു കൊടുക്കാം.

ഒരു മിനിറ്റ് വഴറ്റിയതിനു ശേഷം പച്ചമാങ്ങ ചേർത്ത് 2 മിനിറ്റ് മീഡിയം തീയിൽ വച്ച് വഴറ്റിയെടുക്കുക അതിനുശേഷം ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയതും കൂടി ചേർത്ത് കൊടുത്തതിനുശേഷം ഓഫ് ചെയ്യാം ഇതിലേക്ക് വേവിച്ച മാറ്റി വച്ചിട്ടുള്ള ചോറ് തണുത്തതിനുശേഷം മിക്സ് ചെയ്തെടുക്കാം സൂപ്പർ ടേസ്റ്റിൽ ഉള്ള മാംഗോ റൈസ് റെഡി കൂടെ കഴിക്കാൻ കറികൾ ഒന്നുമില്ലെങ്കിലും സൂപ്പർ രുചിയാണ്..

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here