Home Recipes ഹായ് ഇന്ന് നമുക്ക് റവ ഉപയോഗിച്ച് ഒരു അടിപൊളി നാലുമണി പലഹാരം ഉണ്ടാക്കാം. കട്ലറ്റ് പോലെതന്നെ...

ഹായ് ഇന്ന് നമുക്ക് റവ ഉപയോഗിച്ച് ഒരു അടിപൊളി നാലുമണി പലഹാരം ഉണ്ടാക്കാം. കട്ലറ്റ് പോലെതന്നെ നല്ല രുചിയുള്ള ഒരു സ്നാക്ക്സ് ആണിത്… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

റവ സ്നാക്ക്

ചേരുവകൾ :

റവ – ഒരു കപ്പ്
വെള്ളം – രണ്ട് കപ്പ്
ഇഞ്ചി – ഒരു ടീസ്പൂൺ കൊത്തിയരിഞ്ഞത്
പച്ചമുളക് – രണ്ടെണ്ണം കൊത്തിയരിഞ്ഞത്
സവാള- ഒരെണ്ണം കൊത്തി അരിഞ്ഞത്
ക്യാരറ്റ് അര കപ്പ്
ക്യാപ്സിക്കം കാൽ കപ്പ്
ഉരുളകിഴങ്ങ് – ഒരെണ്ണം വേവിച്ച് ഉടച്ചത്
കുരുമുളകുപൊടി – അര ടീസ്പൂൺ
ഗരംമസാലപ്പൊടി – അര ടീസ്പൂൺ
കറിവേപ്പില / മല്ലിയില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

ഒരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് സവാള അരിഞ്ഞതും, ഇഞ്ചി,പച്ചമുളക്, കറിവേപ്പില, ക്യാരറ്റ്, ക്യാപ്സിക്കം എല്ലാം ചേർത്ത് നല്ലപോലെ വഴറ്റണം. ക്യാരറ്റ് ഒക്കെ സോഫ്റ്റായി വരുമ്പോൾ അതിലേക്ക് കുരുമുളക് പൊടിയും ഗരം മസാലയും ചേർത്ത് വഴറ്റുക. ശേഷം രണ്ട് കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും കൂടെ ചേർക്കണം.

വെള്ളം തിളച്ചു തുടങ്ങുമ്പോൾ അതിലോട്ട് റവ കുറേശ്ശെ ആയിട്ട് ചേർത്തു കൊടുക്കുക. റവ ചേർക്കുന്ന സമയം തന്നെ ഇളക്കി കൊണ്ടേയിരിക്കണം. മുഴുവൻ റവ ചേർത്ത് ഇളക്കി വെള്ളം വറ്റി കഴിയുമ്പോൾ തീ കെടുത്തി അതിനുശേഷം ഒരു രണ്ടുമൂന്നു മിനിറ്റ് മാറ്റി വയ്ക്കുക. ഇനി ഇതിലേക്ക് ഒരു മീഡിയം വലുപ്പത്തിലുള്ള ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് ചേർത്ത് കൊടുക്കുക.

എല്ലാംകൂടി ഇളക്കി യോജിപ്പിക്കുക. ചൂട് ചെറുതായിട്ട് മാറുമ്പോൾ കൈ ഉപയോഗിച്ച് നല്ലപോലെ കുഴച്ച് മാവ് പരുവത്തിൽ ആക്കി എടുക്കുക. ഇനി ഇതിൽ നിന്ന് കുറേശ്ശെ എടുത്ത് നമുക്ക് ആവശ്യമുള്ള ആകൃതിയിൽ ആക്കി എടുക്കാം. ഇനി നമുക്ക് ഇത് കുറച്ച് എണ്ണയിലിട്ട് തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കാം.

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here