Home Recipes ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഒരു നാടൻ പലഹാരം മുന്തിരി കൊത്ത് തയ്യാറാക്കി നോക്കിയാൽ എല്ലാവരും...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഒരു നാടൻ പലഹാരം മുന്തിരി കൊത്ത് തയ്യാറാക്കി നോക്കിയാൽ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ഒരു നാടൻ പലഹാരം മുന്തിരി കൊത്ത് .

Ingredients

for filling
1cup ചെറുപയർ
3/4cup തേങ്ങ
1cup ശർക്കര
1/2 cup വെള്ളം
1 tsp ഏലയ്ക്കാപ്പൊടി
1/2 tsp ജീരകപ്പൊടി

For batter
3/4 കപ്പ് അരിപ്പൊടി
5 tbsp മൈദ
1/4 tsp മഞ്ഞൾപൊടി
രണ്ടു നുള്ള് ഉപ്പ്
ആവശ്യത്തിന് വെള്ളം

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ പയർ ഇട്ടുകൊടുത്ത വറുത്തെടുക്കുക ഇത് ആറിയതിനുശേഷം തരിയായിട്ട് പൊടിച്ചെടുക്കുക.ഒരു പാനിലോട്ട് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുത്തു തേങ്ങ വറുത്തെടുക്കുക.ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക അതിനുശേഷം ഈ പാനിലോട്ട് ശർക്കരപ്പാനി ഒഴിച്ച് കൊടുക്കുക.ശർക്കരപ്പാനി ഒരു നൂൽ പരുവം ആവുന്ന വരെ ഒന്ന് തിളപ്പിച്ചെടുക്കുക .അതിനു ശേഷം സ്റ്റൗ ഓഫ് ചെയ്യുക.ശർക്കരപാനിയിലോട്ട് തേങ്ങയും പൊടിച്ചെടുത്ത പയറും ഏലയ്ക്കാപ്പൊടിയും ജീരകപ്പൊടിയും ചേർത്ത് നല്ലതായി മിക്സ് ചെയ്ത് എടുക്കുക.. ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക.
ഒരു പാത്രത്തിൽ അരി പൊടിയും മൈദയും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് മിക്സ് ചെയ്തതിനു ശേഷം വെള്ളം ഒഴിച്ചു കൊടുത്ത് ദോശ മാവിന്റെ പരുവത്തിൽ ബാറ്റർ തയ്യാറാക്കി എടുക്കുക.ഉരുട്ടി വെച്ചിരിക്കുന്ന പയറ് ബാറ്ററിൽ മുക്കി ഫ്രൈ ചെയ്തെടുക്കുക.നമ്മുടെ ടേസ്റ്റിയായിട്ടുള്ള മുന്തിരിക്കൊത്ത് തയ്യാർ. എല്ലാവരും ഒന്ന് try ചെയ്തു നോക്കണേ .

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here