Home Health Digestion പ്രശ്നമുള്ളവർക്ക് ആഹാരത്തിനുശേഷം ഈ നെല്ലിക്ക ലഡു കഴിച്ചാൽ മതി അത് അവരുടെ ശരീരത്തിന് വളരെയധികം...

Digestion പ്രശ്നമുള്ളവർക്ക് ആഹാരത്തിനുശേഷം ഈ നെല്ലിക്ക ലഡു കഴിച്ചാൽ മതി അത് അവരുടെ ശരീരത്തിന് വളരെയധികം ഉപകാരപ്പെടും… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു അടിപൊളി റെസിപ്പി ആണ്..

നെല്ലിക്കാ ലഡ്ഡു (for digestion):
(No oil,No sugar, No ghee)

ആവശ്യമുള്ള സാധനങ്ങൾ :

1. നെല്ലിക്ക: 15 എണ്ണം(1 കപ്പ്)
2: ശർക്കര : 1 കപ്പ്
3. ചുക്കുപൊടി: 1 tsp.
4. ജീരകപ്പൊടി: 1tsp
5. അയമോദകം. പൊടിച്ചത്: 1/2tsp
6. കായം: 2 pich.
7. ഇന്ദുപ്പ്(Black Salt): 1tsp
8. കുരുമുളകുപൊടി: 1/2tsp
9. കാശ്മീരി മുളകുപൊടി: 1/2tsp
10. ഉപ്പ്: 1/2 tsp.
11. പഞ്ചസാര പൊടി:2 tbsp
12. Dry mango powder: (amchoor powder): 1tsp.( ഇല്ലെങ്കിലും നമുക്ക് ഇത് ഉണ്ടാക്കാൻ പറ്റുന്നതാണ്.)

 തയ്യാറാക്കുന്ന വിധം 

Step:1.

നെല്ലിക്ക പുഴുങ്ങി, അതിൻറെ അരി മാറ്റി നന്നായി മിക്സിയിൽ അരച്ചെടുക്കുക.
Step:2.

ഒരു നോൺസ്റ്റിക് പാത്രത്തിൽ നെല്ലിക്കാ മിക്സ് 2 മിനിറ്റ് വഴറ്റുക.
Step: 3

ഇതിലേക്ക് 2 മുതൽ 12 വരെയുള്ള ചേരുവകൾ ചേർത്ത് ഒരു 15 മിനിറ്റ് വഴറ്റുക.
Step4

മിക്സ് ഒരു പ്ലേറ്റ് ലോട്ട് നിരത്തി തണുപ്പിച്ച് , ആവശ്യമുള്ള ഷേപ്പിൽ ഉരുട്ടി പഞ്ചസാര പൊടിച്ചതിൽ ഒന്ന് ഉരുട്ടി എടുക്കണം.
( . എണ്ണ, നെയ്യ് ഒന്നും നമ്മൾ ഉപയോഗിക്കാത്തത് കൊണ്ടാണ് കയ്യിൽ പറ്റി പിടിക്കാതിരിക്കാൻ പഞ്ചസാര പൊടി ഉപയോഗിക്കുന്നേ.)

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here