Home Break fast വളരെ ഏറെ രുചികരമായ ഇഡ്ഡലി ചാറ്റ് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ...

വളരെ ഏറെ രുചികരമായ ഇഡ്ഡലി ചാറ്റ് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഇഡലി ചാറ്റ്

Ingredients

ഇഡലി -8
ജീരകം -അര ടീസ്പൂൺ
പച്ചമുളക് -2
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺ
സവാള -1
ക്യാരറ്റ് -1
മുട്ട -3
വെളിച്ചെണ്ണ -2 teaspoon
മുളക്പൊടി -1 ടീസ്പൂൺ
മഞ്ഞൾപൊടി -അര ടീസ്പൂൺ
കുരുമുളകുപൊടി -അര teaspoon
ഗരം മസാല -അര ടീസ്പൂൺ
ഉപ്പ്
മല്ലിയില – കുറച്ച്
ക്യാപ്‌സിക്കും -കുറച്ച്

തയ്യാറാക്കുന്ന വിധം

ഇഡലി നന്നായി പൊടിച്ചു വയ്ക്കുക
പാനിൽ വെളിച്ചെണ്ണ ചൂടാകുകി അതിൽ ജീരകം ചേർത്ത് മൂപ്പിക്കുക. പച്ചമുളക് ചെറുതായി അരിഞ്ഞതും ഒപ്പം ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കുക. പച്ച മണം മാറുന്ന വരെ മൂപ്പിക്കുക. ഇനി സവാള പൊടിയായി അരിഞ്ഞതും ചേർത്ത് ചെറുതായി വഴറ്റുക.

ശേഷം ക്യാരറ്റ് പൊടിയായി അറിഞ്ഞത് ചെറുതു വഴറ്റുക. ഇനി ഇത് പാനിൻ്റെ ഒരു സൈഡിൽ മാറ്റി വച്ചിട്ട് കുറച്ചു ഓയിൽ ചേർത്ത് മുട്ട ഒഴിക്കുക മുട്ട ചെറുതായി കുക്ക് ആയി വരുമ്പോൾ എല്ലാം ഒരുമിച്ച് മിക്സ്‌ cheyyam.ഇനി മുളക്പൊടി മഞ്ഞൾപൊടി കുരുമുളക്പൊടി ഗരം മസാല ചേർത്ത് പച്ച മണം മാറുന്ന വരെ മിക്സ്‌ ചെയ്യുക.

ഇനി ഇതിലേക്ക് ഇഡലി ചേർത്ത് 2മിനിറ്റ് നന്നായി മിക്സ്‌ ചെയ്തു. അവസാനമായി മല്ലിയില ക്യാപ്‌സിക്കും എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് ഗ്യാസ് ഓഫ്‌ cheyyam
Serve ചെയ്യുമ്പോൾ സവാള ക്യാപ്‌സിക്കും എന്നിവ ചെറുതായി അറിഞ്ഞത് മുകളിൽ ഇട്ടാൽ കൂടുതൽ ടേസ്റ്റ് ആണ്..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here