Home Recipes തേങ്ങ ഇല്ലാതെ കാരറ്റ് പച്ചടി എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ...

തേങ്ങ ഇല്ലാതെ കാരറ്റ് പച്ചടി എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

തേങ്ങ ഇല്ലാതെ കാരറ്റ് പച്ചടി

ആവശ്യമായ ചേരുവകൾ

* കാരറ്റ് – 1 (വലുത്)
* സവാള – ഒരു വലുതിന്റെ പകുതി
* ഇഞ്ചി – ചെറിയൊരു കഷ്ണം
* പച്ചമുളക് – 2 എണ്ണം
* വെള്ളം – 2 ടേബിൾസ്പൂൺ
* തൈര് – ആവശ്യത്തിന്
* ഉപ്പ് – ആവശ്യത്തിന്
* എണ്ണ – 1 ടേബിൾസ്പൂൺ + 2 ടീസ്പൂൺ
* കടുക് – 1/2 ടീസ്പൂൺ
* ഉണക്കമുളക് – 2 എണ്ണം
* കറിവേപ്പില – കുറച്ച്

ഉണ്ടാക്കുന്ന വിധം

* ഒരു പാനിലോട്ടു 1 ടേബിൾസ്പൂൺ എണ്ണയൊഴിച്ചു സവാള മുറിച്ചത്, വളരെ ചെറുതായി മുറിച്ച കാരറ്റ്, ഇഞ്ചി മുറിച്ചത്, പച്ചമുളക് മുറിച്ചത് എന്നിവ ചേർത്ത് നന്നായി വഴറ്റി ചെറുതീയിൽ 2 മിനിറ്റ് മൂടി വച്ച് വേവിച്ചു 2 ടേബിൾസ്പൂൺ വെള്ളമൊഴിച്ചു വീണ്ടും മൂടി വച്ച് മുക്കാൽ ഭാഗം വെന്താൽ തീ അണച്ച് ആവശ്യത്തിന് തൈരും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു മാറ്റി വെക്കുക.
* ചൂടാക്കിയ വേറൊരു പാനിലോട്ടു 2 ടീസ്പൂൺ എണ്ണയൊഴിച്ചു കടുക് പൊട്ടിയാൽ ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് കറിയിലോട്ടോഴിക്കാം. ചൂട് ചോറിന്റെ കൂടെ കഴിക്കാൻ സൂപ്പർ ടേസ്റ്റ് ആണ്.
നോട്ട് : പുളി അനുസരിച്ചും ഓരോരുത്തരുടെ ടേസ്റ്റ്നു അനുസരിച്ചും തൈര് അളവ് കൂട്ടുകയും കുറക്കുകയും ചെയ്യാം.

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here