Home Pudding CARAMEL BISCUIT PUDDING| കാരമൽ ബിസ്ക്കറ്റ് പുഡ്ഡിംഗ് ‘ വളരെ എളുപ്പം തയ്യാറാക്കാവുന്ന, ബിസ്ക്കറ്റും വേറെ...

CARAMEL BISCUIT PUDDING| കാരമൽ ബിസ്ക്കറ്റ് പുഡ്ഡിംഗ് ‘ വളരെ എളുപ്പം തയ്യാറാക്കാവുന്ന, ബിസ്ക്കറ്റും വേറെ വീട്ടിലുള്ള ചേരുവകളും വച്ചു ആവിയിൽ വേവിച്ചെടുക്കുന്ന വായിൽ അലിയുന്ന ഒരു അടിപൊളി പുഡ്ഡിംഗ്.എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

CARAMEL BISCUIT PUDDING| കാരമൽ ബിസ്ക്കറ്റ് പുഡ്ഡിംഗ്

‘ വളരെ എളുപ്പം തയ്യാറാക്കാവുന്ന, ബിസ്ക്കറ്റും വേറെ വീട്ടിലുള്ള ചേരുവകളും വച്ചു ആവിയിൽ വേവിച്ചെടുക്കുന്ന വായിൽ അലിയുന്ന ഒരു അടിപൊളി പുഡ്ഡിംഗ്.

ചേരുവകൾ :

പാൽ – 1 കപ്പ്‌
മുട്ട – 2 എണ്ണം
പഞ്ചസാര – 1/4 കപ്പ്‌ + 1/2 കപ്പ്‌
ബിസ്ക്കറ്റ് – 10 എണ്ണം ( ക്രീം ബിസ്ക്കറ്റ് അല്ലാതെ വേറെ എന്തും എടുക്കാം )
വാനില്ല എസ്സെൻസ് – 1 ടീസ്പൂൺ ( ഏലക്ക പൊടി ആയാലും മതി )

ഉണ്ടാക്കുന്ന വിധം :

ഒരു പാനിൽ 1/2 കപ്പ്‌ പഞ്ചസാര ചേർത്ത് ചെറു തീയിൽ ഉരുക്കി എടുത്തു ഒരു നല്ല ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ കാരമൽ റെഡി. തീ കെടുത്തി ഉടനെ തന്നെ ഈ കാരമൽ പുഡ്ഡിംഗ് ഉണ്ടാക്കുന്ന പത്രത്തിലോട്ടു മാറ്റുക. കേക്ക് ടിൻ ആയാലും മതി. പെട്ടെന്നു മാറ്റിയില്ലെങ്കിൽ പിന്നെ അത് സെറ്റ് ആയി മാറ്റാൻ പറ്റാതെ ആകും. ഇനി അത് നല്ലത് പോലെ തണുക്കട്ടെ. ഒരു 5 മിനിറ്റ് കൊണ്ട് നല്ല പോലെ സെറ്റ് ആയി കല്ലു പോലെ ആയിട്ടുണ്ടാകും. ഇത് മാറ്റി വക്കുക.

ഇനി ഒരു മിക്സിയെടുത്തു ബിസ്ക്കറ്റും 1/4 കപ്പ്‌ പഞ്ചസാരയും നല്ല പോലെ പൊടിച്ചെടുക്കുക. പിന്നീട് അതിലോട്ടു മുട്ടയും, പാലും, വാനില്ല എസ്സെൻസും കൂടെ ചേർത്ത് നല്ല പോലെ മിക്സിയിൽ അടിച്ചെടുക്കുക

ഈ അടിച്ചെടുത്ത കൂട്ട് നേരത്തെ റെഡി ആക്കി സെറ്റ് ആക്കി വച്ച കാരമേൽ മുകളിലോട്ടു ഒഴിച്ച് ആ പാത്രം മൂടി വക്കുക. ഇനി ഇത് നല്ലത് പോലെ ഒരു മീഡിയം തീയിൽ വച്ചു ഒരു 30 മിനിറ്റ് ആവി കയറ്റി എടുക്കാം 😊😊

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here