Home Recipes മലബാറുകാരുടെ പഴയ കാല നോമ്പ് തുറ വിഭവമാണ് നെയ്യട …വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവ വെച്ചു...

മലബാറുകാരുടെ പഴയ കാല നോമ്പ് തുറ വിഭവമാണ് നെയ്യട …വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവ വെച്ചു ഉണ്ടാക്കിയെടുക്കാം…എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

നെയ്യട

മലബാറുകാരുടെ പഴയ കാല നോമ്പ് തുറ വിഭവമാണ് നെയ്യട …വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവ വെച്ചു ഉണ്ടാക്കിയെടുക്കാം…

ചേരുവകൾ:-

മൈദ-1 കപ്പ്
പാൽ-1 കപ്പ്
ഉപ്പ്-ഒരു നുള്ള്
മുട്ട-4 എണ്ണം
പഞ്ചസാര-3/4 കപ്പ്
ഏലയ്ക്കാപ്പൊടി-1/4 TSp
നെയ്യ്-3-4 TbSp
അണ്ടിപ്പരിപ്പ് ചെറുതായി മുറിച്ചത്- 1/4 കപ്പ്
കിസ്മിസ്-1/4 കപ്പ്

പാകം ചെയ്യുന്ന വിധം:-

മൈദ പാലും ഉപ്പും ഏലക്കാപൊടിയും കുറച്ചു വെള്ളവും ചേർത്തു അയഞ്ഞ പരുവത്തിൽ കലക്കി വെക്കുക…
മറ്റൊരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും ഏലക്കാപൊടിയും നന്നായി അടിച്ചു വെക്കണം…
ഒരു നോൺസ്റ്റിക് പാനിലേക്ക് 1TbSp നെയ്യൊഴിച്ചു ചൂടാക്കുക..
ഇതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തു വറുത്തു കോരുക…
നെയ്യ് പാത്രത്തിന്റെ എല്ലാ ഭാഗത്തും ചെയ്തെടുക്കുക…
ഒരു തവി മൈദ മിക്സ് ചേർത്തു മൂടി വെച്ചു വേവിക്കുക…വെന്ത് കഴിയുമ്പോൾ നെയ്യ് തടവി അണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി അല്പം വിതറി ഒരു തവി മുട്ട മിക്സ് ചേർത്തു വീണ്ടും മൂടി വെച്ചു വേവിക്കുക…ഇങ്ങനെ മാവ് തീരുന്നത് വരെ ഇടവിട്ട് ഒഴിച്ചു വേവിക്കുക… ഓരോ layer-നു ശേഷവും നെയ്യ് തടവണം…അത് പോലെ അണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി വിതറണം…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here