Home Recipes നാടൻ കപ്പ കൊണ്ട് ഒരു സ്പെഷ്യൽ വിഭവം : എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക്...

നാടൻ കപ്പ കൊണ്ട് ഒരു സ്പെഷ്യൽ വിഭവം : എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

നാടൻ കപ്പ കൊണ്ട് ഒരു സ്പെഷ്യൽ വിഭവം :

ചേരുവകൾ :

കപ്പ – 3 nos
വെളിച്ചെണ്ണ -1tsp
കടുക് -1/4 tsp
മഞ്ഞൾ പൊടി -1/4 tsp
മുളക് പൊടി -1 tsp
ചില്ലി സോസ് -1/2 tsp
ടൊമാറ്റോ സോസ് -1tbsp
ജീരകം പൊടിച്ചത് -1/4tsp
ചില്ലി ഫ്‌ളെക്‌സ് -1tsp
ചുമന്നുള്ളി -6 nos
വെള്ളം ,ഉപ്പ്‌ ആവശ്യത്തിന്
കുറച്ചു മല്ലിയില ,കറിവേപ്പില

തയ്യാറാക്കുന്ന വിധം :

കപ്പ നീളത്തിൽ കട്ട് ചെയ്ത്‌ ആവശ്യത്തിന് വെള്ളവും ,ഉപ്പും ചേർത്തു വേവിക്കുക .ഒരുപാടങ്ങു വേവിക്കണ്ട ആവശ്യമില്ല .കപ്പ വെന്തതിനു ശേഷം വെള്ളം ഊറ്റി തണുക്കാനായി മാറ്റി വെക്കാം .

അടുത്തതായി ഒരു പാനിൽ ഓയിൽ ഒഴിച്ചു കൊടുത്തു ,ചൂടായി വരുമ്പോ വേവിച്ച കപ്പ ഇട്ടു കൊടുത്തു ഒരു ബ്രൗൺ കളർ ആകുന്ന വരെ വറുത്തു എടുത്തു മാറ്റി വെക്കാം .ശേഷം ഒരു പാനിൽ 1tsp വെളിച്ചെണ്ണ ഒഴിച്ചു അതിനു ശേഷം കടുക് ഇട്ടു കൊടുക്കാം .കടുക് പൊട്ടുമ്പോൾ കുറച്ചു കറിവേപ്പില കൂടി ഇട്ടു ഒന്ന് ഇളക്കിയതിനു ശേഷം പൊടികൾ ഇട്ടു കൊടുക്കാം .ഇനി ഇതിലേക്ക് സോസ് കൾ ചേർത്തു നന്നായി ഒന്ന് ഇളക്കിയതിനു ശേഷം ,ജീരകവും ,ചില്ലി flakes കൂടി ചേർത്തു ഒന്നുകൂടി ഇളക്കിയിട്ട് ഫ്രൈ ചെയ്ത വെച്ചിരിക്കുന്ന കപ്പ ഇട്ടു കൊടുത്തു ഒന്നു യോചിപ്പികാം .പിന്നേ ചുമന്നുള്ളി ചതച്ചതും , മല്ലിയിലയും അല്പം വെളിച്ചെണ്ണ കൂടി ചേർത്തു ഇളക്കി സെർവ് ചെയ്യാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here