Home Recipes ചിക്കൻ കൽമാസ് മലബാറുകാരുടെ ചായക്കടി ആയ കൽമാസ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം, എല്ലാവരും ഇത്...

ചിക്കൻ കൽമാസ് മലബാറുകാരുടെ ചായക്കടി ആയ കൽമാസ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം, എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കണം, ഇഫ്താർ വിരുന്നിനൊക്കെ പറ്റിയ വിഭവമാണ്. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

ചിക്കൻ കൽമാസ്

മലബാറുകാരുടെ ചായക്കടി ആയ കൽമാസ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം, എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കണം, ഇഫ്താർ വിരുന്നിനൊക്കെ പറ്റിയ വിഭവമാണ്

തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്

2 കപ്പ് പത്തിരിപ്പൊടി
200 g ബോൺലെസ് ചിക്കൻ (കോഴിമുട്ടയിലും മീനിലും ബീഫിലും ഒക്കെ ചെയ്യാം)
മൂന്ന് സവാള
ഒരു പച്ചമുളക്
ഒരു തക്കാളി
മൂന്ന് ടേബിൾ സ്പൂൺ പെരുംജീരകം
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് ഓയിൽ (വെളിച്ചെണ്ണ അല്ലെങ്കിൽ sunflower)
കാൽ ടീസ്പൂൺ മഞ്ഞൾ പൊടി
രണ്ടര ടേബിൾസ്പൂൺ കാശ്മീരി ചില്ലി
അര ടീസ്പൂൺ ഗരം മസാല
കുറച്ച് കറിവേപ്പില മല്ലിയില
ചെറിയ ഉള്ളി 20 എണ്ണം
ജിഞ്ചർ ഗാർലിക് പേസ്റ്റ് ഒരു ടീസ്പൂൺ
മുക്കാൽ കപ്പ് തേങ്ങ ചിരകിയത്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ രണ്ട് കപ്പ് പത്തിരിപ്പൊടിയിൽ ആവശ്യത്തിന് ഉപ്പും മിക്സിയിൽ ക്രഷ് ചെയ്ത മുക്കാൽ കപ്പ് തേങ്ങ ചിരകിയതും ചെറിയ ഉള്ളിയും പെരിഞ്ചീരകം കൂടി ഇട്ട് ഒന്നര കപ്പ് തിളച്ചവെള്ളം ഒഴിച്ച് കുഴച്ച് ഉരുളകളാക്കി എടുക്കാം. അടുത്തതായി ഒരു പാനിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് 3 സവാള അരിഞ്ഞത് ഒന്ന് വഴറ്റി എടുക്കാം, കൂടെ തക്കാളിയും പച്ചമുളകും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും കൂടെ ചേർത്ത് കൊടുക്കണം. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും മുളകും ഗരംമസാലയും ഇട്ട് വയറ്റിയത്തിന് ശേഷം ഇതിലേക്ക് ചിക്കൻ ഉപ്പും മഞ്ഞളും കൂടി വേവിച്ച് മിക്സിയിൽ ക്രഷ് ചെയ്തത് കൂടി ഇട്ടുകൊടുക്കാം. ഇത് ഒരു അഞ്ചു മിനിറ്റ് കുക്ക് ചെയ്തെടുത്താൽ നമ്മുടെ ഫില്ലിങ് റെഡി ആകുന്നതാണ്. ഇനി നേരത്തെ ഉരുട്ടി വെച്ച പത്തിരി ഒന്ന് പരത്തി തയ്യാറാക്കി വെച്ച ഫില്ലിങ് നിറച് നീളത്തിൽ ഉരുട്ടി എടുക്കാം. അതിനുശേഷം കാശ്മീരി ചില്ലിയും മഞ്ഞളും ഉപ്പും ഗരംമസാലയും കുറച്ച് കറിവേപ്പിലയും മല്ലിയിലയും കുയച്ച മസാലയിലേക്ക് ഉരുട്ടി വെച്ച കാൽമാസ് മുക്കിയതിനുശേഷം വെളിച്ചെണ്ണയിൽ ഒന്ന് ഫ്രൈ ചെയ്ത് എടുത്താൽ നമ്മുടെ ചിക്കൻ കൽമാസ് റെഡി ആകുന്നതാണ്

അപ്പൊ എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കുക അഭിപ്രായങ്ങൾ അറിയിക്കുക

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here