ഹൈ പ്രോട്ടീൻ ഇൻസ്റ്റൻറ് ഇഡ്ഡലി :
—–_—————————————————-+–
( അരി ,ഉഴുന്ന്, റവ, ഒന്നും വേണ്ട)
—————————-+—————————————–
ആവശ്യമുള്ള സാധനങ്ങൾ:
—————————————————-
1. ചെറുപയർ പരിപ്പ്: 1 കപ്പ്.
2. നല്ല പുളിയുള്ള കട്ട തൈര് : 1/2 കപ്പ്.
3. ENO : 1/2 tspn
4. ഉപ്പ് : ആവശ്യത്തിന് .
5. ഫ്രഷ് മട്ടർ : 1 കപ്പ്.
6. ക്യാരറ്റ് : 1 കപ്പ്.
7. കായം : 1 pinch
8. കടുക് : 1 tspn
9. കറിവേപ്പില : ആവശ്യത്തിന് .
10. ഓയിൽ : 1 tspn.
11. ഇഞ്ചി: ചെറിയ ഒരു piece.
12. പച്ചമുളക് : 1
പാചകം ചെയ്യുന്ന രീതി:
—————————————–
Step: 1
ചെറുപയർ പരിപ്പ് 1 മണിക്കൂർ കുതിരാൻ ഇടുക.( തിരക്കാണെങ്കിൽ ചൂടുവെള്ളം ഒഴിച്ച് 15 മിനിറ്റ് കൊണ്ട് കുതിരും)
ഇത് വെള്ളം ചേർക്കാതെ തൈരും ഉപ്പും ചേർത്ത് നന്നായി . അരച്ചെടുക്കുക.
Step 2
ഒരു പാനിൽ 7 മുതൽ 12 വരെയുള്ള ചേരുവകൾ ചേർത്ത് കടുക് പൊട്ടി വരുമ്പോൾ , മട്ടർ , ക്യാരറ്റും ചേർത്ത് 2 മിനിറ്റ് വഴറ്റിയെടുക്കുക. ഇത് നമ്മൾ തയ്യാറാക്കിവെച്ചിരിക്കുന്ന ബാറ്ററിൽ ചേർത്ത് കൊടുക്കുക.
Step :3
ഇതിലേക്ക് ENO ചേർത്ത് അപ്പോൾ തന്നെ നമുക്ക് ഇഡ്ഡലി തയ്യാറാക്കി എടുക്കാം.
വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.