Home Recipes ഒരു നാടൻ സ്റ്റൈൽ കടലക്കറി 😋😋😋

ഒരു നാടൻ സ്റ്റൈൽ കടലക്കറി 😋😋😋

 

ചേരുവുകൾ:

കടല
സവോള 🧅
പച്ചമുളക് 🌶
തക്കാളി 🍅
തേങ്ങാ കൊത് 🥥
കറിവേപ്പില 🍁
ഇഞ്ചി വെളുത്തുള്ളി 🧄 പേസ്റ്റ്
ഉപ്പ് 🧂
മല്ലിപൊടി
മുളകുപൊടി
മഞ്ഞൾപൊടി
ഗരം മസാല
കുരുമുളകുപൊടി
ഗ്രാമ്പു
പെരുംജീരകം
കടുക്( വേണമെങ്കിൽ)
എണ്ണ
വെള്ളം

 

തയാറാക്കുന്ന വിധം:

കുതിർത്തിട്ട കടല കഴുകിവരി ആവശ്യത്തിന് വെള്ളം ഒഴിച്ച് പ്രഷർ കുക്കറിൽ 4 വിസിൽ അടിച്ചു വേവിഎച് എടുക്കുക. അപ്പോളേക്കും ഗ്രേവിയ് തയാറാക്കാം
ചൂടായ പാനിലേക് എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിച്ചു അതിലേക് സവോളയും പച്ചമുളകും കറിവേപ്പിലയും ഗ്രാമ്പുവും പെരും ജീരകവും തേങ്ങാ കൊത്തും ഉപ്പിട്ട് വഴറ്റിയെടുത്തതിനുശേഷം തക്കാളിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്ററും ഒന്നുകൂടി വഴറ്റി അതിലേക് നമ്മുടെ മസാലകൾ ആവശ്യാനുസരണം ചേർത്ത് പച്ചമണം പോകും വരെ ഇളക്കി എടുക്കുക. അതിലേക് വെന്ത കടല വെള്ളത്തൊടികൂടി ഒഴിച്ച് മീഡിയം ഫലമേ ഇട്ടു വേവിച്ചു എടുക്കുക മിനിമം ആറുതൊട്ടു 10 മിനിട്ട് വരെ. പിന്നീട് തി ഓഫ് ചെയ്തു ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും ചേർത്ത് 10 മിനിട്ട്മൂടിവെച്ചതിന്റെശേഷം വിളമ്പാം

കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഇഷ്ടമായാൽ കൂടുതൽ വീഡിയോകൾക്കായി ചാനൽ Subscribe ചെയ്ത് 🔔Button click ചെയ്യുക.ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നിങ്ങളും ഈ നാടൻ കടലക്കറി  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

#kadalacurry #keralastyle #annaskitchenworld

LEAVE A REPLY

Please enter your comment!
Please enter your name here