Home Recipes നമ്മുടെ നേന്ത്രക്കായ വച്ച് ഉണ്ടാക്കുന്ന ഒരു Eggscotch ആണിത് . ഈ Variety ആയിട്ടുള്ള snack...

നമ്മുടെ നേന്ത്രക്കായ വച്ച് ഉണ്ടാക്കുന്ന ഒരു Eggscotch ആണിത് . ഈ Variety ആയിട്ടുള്ള snack എല്ലാവർക്കും ഇഷ്ടമാവും. Tasty…. Yummy . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്.

Banana Eggscotch 🥰🥰🥰

നമ്മുടെ നേന്ത്രക്കായ വച്ച് ഉണ്ടാക്കുന്ന ഒരു Eggscotch ആണിത് . ഈ Variety ആയിട്ടുള്ള snack എല്ലാവർക്കും ഇഷ്ടമാവും. Tasty…. Yummy 😋😋😋😋

തയ്യാറാക്കേണ്ട വിധം.

നേന്ത്രക്കായ തൊലി കളഞ്ഞ് ഉപ്പ്, മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഇട്ട് വേവിക്കുക . മുട്ട 5 എണ്ണം പുഴുങ്ങി തൊലി കളഞ്ഞ് എടുക്കുക .
വേവിച്ച് എടുത്ത നേന്ത്രക്കായ ചൂടാറുന്നതിനുമുന്നെ എടുത്ത് നടുവിലെ അരി കളയുക . അതിനുശേഷം ഉടച്ചു വയ്ക്കുക . (Mix യിൽ കുറെശ്ശെയിട്ട് അടിച്ചെടുത്താലും മതി) .
മസാല ഉണ്ടാക്കാനായി ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി , ഇഞ്ചി , പച്ചമുളക് , വേപ്പില എന്നിവ ചെറുതായി അരിഞ്ഞത് ഇട്ട് വഴറ്റുക. അതിൽ സവോള അരിഞ്ഞത് ഇട്ട് വഴറ്റുക . മുളകുപൊടി , മഞ്ഞൾപ്പൊടി , കുരുമുളക് പൊടി , ഉപ്പ് പാകത്തിന് എന്നിവ ചേർത്ത് നന്നായി വഴറ്റുക . ഈ കൂട്ട് ഉടച്ച് വെച്ചിരിക്കുന്ന നേന്ത്രക്കായിലേക്ക് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക .5 ball ക്കിയെടുക്കുക .
ഓരോ ball ഉം എടുത്ത് കൈയിൽ വെച്ച് പരത്തി അതിന്റെ നടുവിൽ മുട്ട തൊലി കളഞ്ഞത് വെച്ച് ഉരുട്ടിയെടുക്കുക . 2 മുട്ട പൊട്ടിച്ച് അടിച്ചുപതിപ്പച്ചതിൽ മുക്കി റൊട്ടി പൊടിയിൽ ഉരുട്ടി വെളിച്ചെണ്ണയിൽ വറുത്ത് കോരുക. Banana Eggscotch Ready……..😍😍😍

……🧐

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here