Home Curry മാമ്പഴ പുളിശ്ശേരി യെക്കാൾ രുചിയുള്ള മാമ്പഴ പുളിങ്കറി. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും.എരിവും...

മാമ്പഴ പുളിശ്ശേരി യെക്കാൾ രുചിയുള്ള മാമ്പഴ പുളിങ്കറി. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും.എരിവും പുളിയും മധുരവും ഒന്നിച്ചുചേർന്ന നാടൻ മാമ്പഴ പുളിങ്കറി. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മടിക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

മാമ്പഴ പുളിങ്കറി

മാമ്പഴ പുളിശ്ശേരി യെക്കാൾ രുചിയുള്ള മാമ്പഴ പുളിങ്കറി. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും.എരിവും പുളിയും മധുരവും ഒന്നിച്ചുചേർന്ന നാടൻ മാമ്പഴ പുളിങ്കറി.

ചേരുവകൾ

ചെറിയ പഴുത്ത മാങ്ങ-10
വെള്ളം- രണ്ട് കപ്പ്+ഒരു കപ്പ്
പുളി -ഒരു നെല്ലിക്ക വലുപ്പത്തിൽ
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
ശർക്കര- 4 ടേബിൾ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
തേങ്ങ ചിരകിയത്- അര കപ്പ്
ചെറിയ ഉള്ളി – ആറെണ്ണം
കറിവേപ്പില -ഒരു കതിർപ്പ്
ഉഴുന്നുപരിപ്പ് -ഒരു ടീസ്പൂൺ
കുരുമുളക് -ഒരു ടീസ്പൂൺ
ജീരകം -അര ടീസ്പൂൺ
ഉലുവ -കാൽ ടീസ്പൂൺ
വെളിച്ചെണ്ണ- രണ്ട് ടേബിൾസ്പൂൺ
കടുക്- ഒരു ടീസ്പൂൺ
കറിവേപ്പില- ആവശ്യത്തിന്
ഉണക്കമുളക് -രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം

ചെറിയ പഴുത്ത മാങ്ങ ഉണ്ടെങ്കിൽ അതാണ് ഈ കറി തയ്യാറാക്കാൻ നല്ലത്. മാങ്ങ തൊലി കളഞ്ഞ് രണ്ടു കപ്പ് വെള്ളത്തിൽ ഉടച്ച് എടുക്കുക.വലിയ മാങ്ങ ആണെങ്കിൽ ചെറിയ കഷ്ണങ്ങൾ ആക്കി എടുക്കുക.
ഇതിലേക്ക് പുളി പിഴിഞ്ഞതും ശർക്കരയും ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് അടച്ച് വെച്ച് വേവിക്കുക.(മധുരത്തിന് അനുസരിച്ച് ശർക്കര കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
തേങ്ങ,കുഞ്ഞുള്ളി,കറിവേപ്പില,ഉഴുന്ന്,ജീരകം,ഉലുവ,മല്ലി,ഉണക്ക മുളക്,കുരുമുളക്,ജീരകം,ഉലുവ ഇവ 5 മിനിറ്റ് ചെറിയ തീയിൽ പച്ചമണം മാറുന്നതു വരെ വഴറ്റുക. ചൂട് ആറിയ ശേഷം അൽപം വെള്ളം ചേർത്ത് മഷി പോലെ അരച്ച് എടുക്കുക.
വെന്ത മാങ്ങയിലേക്ക് അരപ്പും ഒരു കപ്പ് വെള്ളവും കൂടി ചേർക്കുക.
തിളച്ചു കുറുകി തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക.
വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും ഉണക്കമുളക് താളിച്ച് കറിയിൽ ഒഴിക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here