Home Recipes നാലുമണി ചായക്കു കൂടെ കഴിക്കാൻ ഇതിൽനിന്ന് ഒന്നു മതി. എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കു...

നാലുമണി ചായക്കു കൂടെ കഴിക്കാൻ ഇതിൽനിന്ന് ഒന്നു മതി. എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

Snack Recipe

നാലുമണി ചായക്കു കൂടെ കഴിക്കാൻ ഇതിൽനിന്ന് ഒന്നു മതി

ചേരുവകളും തയ്യാറാക്കേണ്ട വിധം.

മൈദ ഒന്നര കപ്പ്
ഉപ്പ് ആവശ്യത്തിന്
ഇൻസ്റ്റന്റ് ഈസ്റ്റ് ഒരു ടീസ്പൂൺ
ചൂടുവെള്ളം ആവശ്യത്തിന്
ഓയിൽ അല്ലെങ്കിൽ ബട്ടർ ഒരു ടേബിൾസ്പൂൺ

മൈദ യിലേക്ക് ഉപ്പ് ഈസ്റ്റ് ഓയിൽ ചേർത്തതിനുശേഷം ചൂടുവെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ മാവ് കുഴച്ച് ഒരു മണിക്കൂർ മാവ് പൊങ്ങി വരാനായി മാറ്റിവയ്ക്കാം

ബൺഇലേക്ക് ആവശ്യമായ ഫില്ലിംഗ് റെഡിയാക്കി എടുക്കാം

ഓയിൽ രണ്ട് ടേബിൾ സ്പൂൺ
ജീരകം ഒരു ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചെറുതായരിഞ്ഞത് രണ്ട് ടേബിൾസ്പൂൺ
സവാള അരിഞ്ഞത് ഒന്ന്
ബോൺലെസ് ചിക്കൻ ചെറുതായി അരിഞ്ഞത് ഒരു കപ്പ്
മൈദ രണ്ട് ടേബിൾ സ്പൂൺ
പാൽ ഒരു കപ്പ്
ഉപ്പ് അര ടീസ്പൂൺ
ചത ച്ചമുളക് അര ടീസ്പൂൺ
ഗരംമസാല അര ടീസ്പൂൺ
കുരുമുളകുപൊടി അര ടീസ്പൂൺ
സോയാ സോസ് ഒരു ടേബിൾ സ്പൂൺ
ചില്ലി സോസ് ഒരു ടേബിൾ സ്പൂൺ
വിനിഗർ ഒരു ടീസ്പൂൺ

ഓയിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്

ഒരു പാനിലേക്ക് ഓയിൽ ഒഴിച്ചു അതിനുശേഷം ചൂടാകുമ്പോൾ ഒരു സ്പൂൺ ജീരകം ചേർത്ത് കൊടുക്കുക ജീരകം ചൂടായി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചേർത്ത് ഒരു മിനിറ്റ് വഴറ്റുക ഇതിലേക്ക് സവാള അരിഞ്ഞതു കൂടെ ചേർത്ത് 2 മിനിറ്റ് വഴറ്റുക അതിനുശേഷം ചിക്കൻ ചേർത്തുകൊടുക്കാം ചിക്കൻ ചേർത്ത് ആദ്യത്തെ രണ്ട് മിനിറ്റ്ഹൈ ഫ്‌ളൈയിം അതിനുശേഷം 4 മിനിറ്റ്മീഡിയം ഫ്‌ളൈയിം വച്ച് മൂടിവെച്ച് വേവിക്കുക ഇതിലേക്ക് മൈദചേർത്ത് രണ്ടുമിനിറ്റ് ഏറ്റവും കുറഞ്ഞ തീയിൽ റോസ്റ്റ് ചെയ്ത് എടുക്കുക ഇതിലേക്ക് ഒരു കപ്പ് പാൽ ചേർത്ത് മീഡിയം തീയിൽ വച്ച് പാൽ വറ്റി വരുന്നതുവരെ വേവിച്ചെടുക്കുക ഇതിലേക്ക് മുളകുപൊടി കുരുമുളകുപൊടി ഗരംമസാല ഉപ്പ് സോയാ സോസ് ചില്ലി സോസ് വിനീഗർ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക ബൺ നുള്ളിൽ വയ്ക്കാവുന്ന പാകത്തിന് മസാല റെഡി ആക്കി മാറ്റാം

ഒരു മണിക്കൂറിനുശേഷം മാവ് നല്ലപോലെപൊങ്ങി വന്നിട്ടുണ്ടാകും ഇതിൽ നിന്ന് ഓരോ കഷണങ്ങൾ എടുത്ത് ഉരുട്ടി ചപ്പാത്തി പരത്തുന്നത് പോലെ പരത്തിയെടുക്കുക നടുവിലായി റെഡിയാക്കി വെച്ചിട്ടുണ്ട് ഫീലിംഗ് വെച്ച് കവർ ചെയ്ത് എടുക്കാം ചൂടാകുമ്പോൾ ഓരോന്നായി ഓയിൽ ഇൽ ഇട്ടുകൊടുത്ത ഗോൾഡൻ കളർ ഫ്രൈ ചെയ്ത് മാറ്റാം സൂപ്പർ ടേസ്റ്റിൽ ഉള്ള ക്രീമി ആയിട്ടുള്ള ചിക്കൻ ബൺ റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here