Home Pickle വാഴപ്പിണ്ടി മുഴുവനായും ഉപയോഗിച്ച് തീരും മുന്നേ, കേടായി പോകുന്നുണ്ടോ?ഇതു പോലെ അച്ചാർ ഇട്ട് വച്ചാൽ വളരെ...

വാഴപ്പിണ്ടി മുഴുവനായും ഉപയോഗിച്ച് തീരും മുന്നേ, കേടായി പോകുന്നുണ്ടോ?ഇതു പോലെ അച്ചാർ ഇട്ട് വച്ചാൽ വളരെ കാലം ഉപയോഗിക്കാം. രണ്ട് തരം പിണ്ടി അച്ചാറുകൾ. ചുവന്ന അച്ചാറിന് ചെമ്മീൻ അച്ചാറിൻ്റെ രുചിയോട് ഏകദേശം സാമ്യമുള്ള രുചിയാണ്. ഇതു വരെ ഉണ്ടാക്കിയിട്ടില്ലാത്തവർ ഒന്ന് പരീക്ഷിച്ചു നോക്കൂ..

വാഴപ്പിണ്ടി അച്ചാറുകൾ.

ചേരുവകൾ:

വാഴപ്പിണ്ടി – 1 ചെറുത്
മുളക് പൊടി – 3 tbsp
മഞ്ഞൾ പൊടി – 1/4 tsp
എണ്ണ
കടുക്
ഉലുവ
വറ്റൽമുളക്
കറിവേപ്പില
വെളുത്തുള്ളി – 1 പിടി
പച്ചമുളക് – 4-5
ഉപ്പ് – പാകത്തിന്
വിനാഗിരി – 1/2 കപ്പ്
വെള്ളം

ഉണ്ടാക്കുന്ന വിധം

എണ്ണ ചൂടാക്കി കടുക്, ഉലുവ വറ്റൽമുളക് കറിവേപ്പില മൂപ്പിക്കുക
പച്ചമുളക്, വെളുത്തുള്ളി ചേർത്ത് വഴറ്റുക
പൊടികൾ ചേർത്ത് മൂപ്പിക്കുക
വാഴപ്പിണടി കഷണങ്ങളാക്കിയത് ചേർത്ത് 2 മിനിട്ട് വഴറ്റുക
ഉപ്പ്, വിനാഗിരി, വെള്ളം ചേർത്ത് 3-4 മിനിട്ട് തിളപ്പിക്കുക
കായപ്പൊടി ചേർത്ത് വാങ്ങി വക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here