Home Beef ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ബീഫ് റോസ്റ്റ് തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക്...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ബീഫ് റോസ്റ്റ് തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ബീഫ് റോസ്റ്റ്

ചേരുവകൾ

ബീഫ് (കഷ്ണങ്ങളാക്കിയത്) 1 കിലോ
ചെറിയ ഉള്ളി 1 1/2 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിൾസ്പൂൺ
സവാള 1 കപ്പ്
പച്ചമുളക് 4 എണ്ണം
തക്കാളി 3 എണ്ണം
കറിവേപ്പില ആവശ്യത്തിന്
മുളക്പൊടി 1 ടേബിൾസ്പൂൺ
മല്ലിപ്പൊടി 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി അരടീസ്പൂൺ
ഗരം മസാല അരടീസ്പൂൺ
കുരുമുളക്പൊടി അരടീസ്പൂൺ
തേങ്ങാക്കൊത്ത് 1 ടേബിൾസ്‌പൂൺ
വറ്റൽമുളക് 3 എണ്ണം
വെളിച്ചെണ്ണ 4 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം…

ആദ്യം ബീഫ്, ഉപ്പ് , മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക.

ഇത് ഒരു പ്രഷർ കുക്കറിൽ അരക്കപ്പ് വെള്ളമൊഴിച്ചു നാലോ അഞ്ചോ വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി, സവാളയും ചേർത്ത് വഴറ്റിയെടുക്കുക.

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില, ചേർത്ത് നന്നായി വഴറ്റിയെടുക്കുക. തക്കാളി ചേർത്ത് നന്നായി വഴന്നു വരുമ്പോൾ ഇതിലേക്കു മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ്,ഗരം മസാലയും ചേർത്ത് കൊടുത്തു മസാലയുടെ പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കുക.
ശേഷം ഇതിലേക്കു വേവിച്ചുവച്ച ബീഫ് ചേർത്ത് മൂടിവെച്ചു 15 മിനിറ്റ് നന്നായി വേവിച്ചെടുക്കുക.

മുകളിൽ എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യാം. മറ്റൊരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ തേങ്ങാക്കൊത്ത്, ചെറിയഉള്ളി അരിഞ്ഞത്, കറിവേപ്പില, വറ്റൽമുളകും ചേർത്ത് മൂപ്പിച്ചെടുക്കുക.

ഇത് ബീഫ് റോസ്റ്റിലേക്കൊഴിച്ച് കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക.
PC : Instagram.com/givemesomeoven
#Taste24X7 #eatattrivandrum #keralafoodie #eat #രുചി #keralafood #keralafoodie #keralagram #keralafoodblogger #nadanfood #thaninadan #mallufoodie #keralacuisine #frommykitchen #kl14pullo #kannur #keralatourism #biriyani #chickensofinstagram #dubaifoodie #dubaifoodbloggers #instadaily #mallugram #theuncommonbox #kerala #kerala360 #foodporn #foodphotooftheday #foodpost #food52grams

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here