ക്രീം ബൺ
ചേരുവകൾ
മൈദ- മൂന്ന് കപ്പ് +3 ടേബിൾ സ്പൂൺ
പാല്- ഒന്നര കപ്പ്
യീസ്റ്റ് -രണ്ട് ടീസ്പൂൺ
ബട്ടർ- മൂന്ന് ടേബിൾസ്പൂൺ
പഞ്ചസാര- മൂന്ന് ടേബിൾ സ്പൂൺ
ഉപ്പ്- ഒരു ടീസ്പൂൺ
എണ്ണ -വറുക്കാൻ ആവശ്യത്തിന്
ക്രീം തയ്യാറാക്കാൻ
ബട്ടർ -100 ഗ്രാം
പഞ്ചസാര പൊടിച്ചത് – രണ്ടര കപ്പ്
പാല്- രണ്ട് ടേബിൾസ്പൂൺ
വാനില എസൻസ് -അരടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഇളം ചൂടുള്ള ഉള്ള ഒന്നര കപ്പ് പാലിൽ യീസ്റ്റ് കുതിർത്തുവയ്ക്കുക . 15 മിനിറ്റുകൊണ്ട് യീസ്റ്റ് നന്നായി പതഞ്ഞു പൊങ്ങിവരും.
ഇതിലേക്ക് ഉരുക്കിയ ബട്ടർ, പഞ്ചസാര, ഉപ്പ് ഇവ ചേർത്ത് ഇളക്കുക. മൈദ അല്പാല്പമായി ചേർത്ത് 10 മിനിറ്റ് നന്നായി കുഴച്ചെടുക്കുക.
ഇത് അടച്ചു വച്ച് ഒരു മണിക്കൂർ പൊങ്ങാൻ ആയി വെക്കുക .
നന്നായി പൊങ്ങിവന്ന മാവ് ഒന്നുകൂടി കുഴച്ച ശേഷം 12 ചെറിയ ഉരുളകളാക്കുക.
ഇതിന് വീണ്ടും നനഞ്ഞ തുണി കൊണ്ട് മൂടി അരമണിക്കൂർ വെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. തീ മീഡിയത്തിൽ താഴെ ആക്കിയതിനു ശേഷം ഓരോ ഉരുളകൾ ഇട്ട് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തുകോരുക.
ഒരു പാത്രത്തിൽ ബട്ടർ എടുത്ത് നന്നായി പതപ്പിച്ച് എടുക്കുക. ഇതിലേക്ക് പൊടിച്ച പഞ്ചസാര അല്പാല്പമായി ചേർത്ത് ഇളക്കുക. വാനില എസൻസും പാലും ചേർത്ത് കൊടുക്കുക. എല്ലാം കൂടി നന്നായി യോജിപ്പിച്ച് എടുക്കണം.
തയ്യാറാക്കിവെച്ച ബൺ രണ്ടായി മുറിച്ച ശേഷം ഫില്ലിംഗ് തേച്ചുകൊടുക്കാം.
രുചികരമായ ക്രീം ബൺ തയ്യാർ.
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.