Home Curry ഇന്ന് ചോറിനും പുട്ടിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ പറ്റിയ തേങ്ങ ചേർക്കാത്ത ചെറുപയർ കറി ആയാലോ……....

ഇന്ന് ചോറിനും പുട്ടിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ പറ്റിയ തേങ്ങ ചേർക്കാത്ത ചെറുപയർ കറി ആയാലോ……. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ചെറുപയർ കറി

ചേരുവകൾ

ചെറുപയർ – 1cup
ഉള്ളി – 1
തക്കാളി – 1
വറ്റൽ മുളക് – 2
കടക് – 1/4 tsp
കറിവേപ്പില
പച്ചമുളക് – 1
മഞ്ഞൾപ്പൊടി – 1/4 tsp
മല്ലിപ്പൊടി – 1 tsp
മുളക് പൊടി – 1 tsp
ഖരം മസാല – 1/4 tsp
ഇഞ്ചി – ഒരു കഷ്ണഠ
വെളുത്തുള്ളി – 6 അല്ലി
വെള്ളം
ഉപ്പ്

തയ്യാറാക്കുന്ന വിധം

step-1

overnight soak ചെയ്യാൻ വെച്ച ചെറുപയറും ഉപ്പും 2 cup വെള്ളവും ചേർത്ത് cooker il ഇട്ട് ഒരു 4 whistle അടിപ്പിക്കുക.

ശേഷം പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റൽ മുളകും പൊട്ടിച്ച് ശേഷം കറിവേപ്പില , പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി, ഉള്ളി ചേർത്ത് നന്നായി വഴറ്റുക. ശേഷം എല്ലാ മസാലകളും ചേർത്ത് വഴറ്റി, ശേഷം തക്കാളിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം വേപ്പിച്ച ചെറുപയറും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് mix ചെയ്ത് അടച്ചു വെച്ച് 5 min നേരം cook ചെയ്യുക.

ചെറുപയർ കറി റെഡി ….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here