shawarma
നല്ല Soft ആയിട്ടുള്ള കുബ്ബൂസു കൊണ്ട് നല്ല tasty യായ ഷവർമ്മ തയ്യാറാക്കാം. Home made shawarma
Recipe
ingredients
For Kuboos
1tsp യീസ്റ്റ് + 2 tsp പഞ്ചസാര 1/4 കപ്പ് ചെറിയ ചൂടുവെള്ളം
2 cup മൈദ
ഉപ്പ് 2tbsp sunflower oil
വെള്ളം
For chicken
250 g chicken
1 tsp മുളക് പൊടി
1tsp ഗരം മസാല
1/4 tsp മഞ്ഞൾ പൊടി
1/4 tsp കുരുമുളകുപൊടി
1/2 tsp ചിക്കൻ മസാല.
1tsp ഇഞ്ചി പേസ്റ്റ്
1tsp വെളുത്തുള്ളി പേസ്റ്റ്
1/2 tsp ഉപ്പ്
1 tbsp തൈര്
For Mayonnaise
2 മുട്ടയുടെ വെള്ള
1കഷണം വെളുത്തുള്ളി
1/4 tsp ഉപ്പ്
1/2 tsp പഞ്ചസാര
1/2 cup Sunflower oil
For filling
ക്യാരറ്റ്
കാബേജ്
സവാള
തക്കാളി
1tsp നാരങ്ങാ നീര്
ഉപ്പ്
tomato sauce
butter paper
തയ്യാറാക്കുന്ന വിധം
ഒരു bowl ൽ yeast ഇട്ട് പഞ്ചസാരയും വെള്ളം ചേർത്ത് 10 മിനുട്ട് വെച്ച് പുളിപ്പിച്ചെടുക്കുക. ഒരു പാത്രത്തിൽ മൈദയെടുത്ത് പുളിപ്പിച്ച yeast ഉം ഉപ്പും എണ്ണയും ഒഴിച്ച് കുഴച്ചെടുക്കുക. ഇത് 3 മണിക്കൂർ പൊങ്ങാൻ വെക്കുക. മൂന്നു മണിക്കൂറിനു ശേഷം ഒന്നുകൂടി കുഴച്ച് ഉരുട്ടി ചപ്പാത്തിയേക്കാളും കുറച്ച് കട്ടിക്ക് പരത്തി ചുട്ടെടുക്കുക.
ചിക്കനുവേണ്ട ingredients എല്ലാം ചേർത്ത് ചിക്കൻ marinate ചെയ്ത് 20 മിനുട്ട് വെച്ചതിനു ശേഷം shallow fry ചെയ്ത് എടുത്തതിനു ശേഷം ചെറുതായി cut ചെയ്ത് മാറ്റിവെക്കുക.
ഒരു മിക്സിയുടെ Jar ൽ മുട്ടയുടെ വെള്ളയും വെളുത്തുള്ളിയും ഉപ്പും പഞ്ചസാരയും ചേർത്ത് അരച്ചതിനു ശേഷം Sunflower oil കുറേശ്ശെ ഒഴിച്ച് അടിച്ചെടുക്കക. മയോണൈസ് തയ്യാർ.
പച്ചക്കറികളെല്ലാം ചെറുതായി cut ചെയ്ത് എടുത്തതിനു ശേഷം ഒരു bowl ൽ ഇട്ടു കൊടുക്കുക ഇതിൽ cut ചെയ്ത ചിക്കനും ഇടുക. ഇതിൽ കാൽ tsp ഉപ്പും നാരങ്ങാ നീരും 1tsp മയോണൈസും1/2 tsp tomato sauce ഉം ചേർത്ത് ഇളക്കി എടുക്കുക. filling തയ്യാർ
ചുട്ടെടുത്ത കുബ്ബൂസ് എടുത്ത് മയോണൈസും ടൊമാറ്റോ സോസും പുരട്ടിയതിനു ശേഷം filling വെച്ച് മടക്കി എടുത്ത് butter paper കൊണ്ട് cover ചെയ്തെടുക്കുക. നമ്മുടെ tasty ആയിട്ടുള്ള ഷവർമ്മ തയ്യാർ. എല്ലാവരും ഒന്ന് try ചെയ്ത് നോക്കണേ .
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.