Home Beef വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി ബീഫ് റോസ്റ്റ് റസിപ്പി ആണ്…...

വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി ബീഫ് റോസ്റ്റ് റസിപ്പി ആണ്… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ബീഫ് റോസ്റ്റ്

ഇതിനു വേണ്ട ചേരുവകൾ-

ബീഫ് – 250 ഗ്രാം
സവോള – ഒരു ചെറുത്
ചെറിയ ഉള്ളി – ആറെണ്ണം
തക്കാളി – ഒരു തക്കാളിയുടെ പകുതി
വെളിച്ചെണ്ണ -മൂന്ന് Tbsp
ആവശ്യത്തിന് കറിവേപ്പിലയും മല്ലിയിലയും
Crush ചെയ്യാൻ ആവശ്യമുള്ളത്
ഇഞ്ചി- ചെറിയ കഷണം
വെളുത്തുള്ളി -10 അല്ലി
പച്ചമുളക്- 5 എണ്ണം എണ്ണം
പൊടികൾ-
മഞ്ഞൾപൊടി -1/4 ടീസ്പൂൺ
കുരുമുളകുപൊടി – ഒരു ടീസ്പൂൺ
മുളകുപൊടി – 11/2 ടീസ്പൂൺ
ഗരം മസാല -1/4 ടീസ്പൂൺ
മീറ്റ് മസാല – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 3/4 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം-

ബീഫും മറ്റു ചേരുവകളും കൂടി കുക്കറിലേക്ക് ഇട്ടു കൊടുക്കുക. മല്ലിപ്പൊടിയും കുറച്ചു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചതും മാറ്റിവയ്ക്കുക. കുക്കറിലേക്ക് ഇട്ടതിനുശേഷം നന്നായി കൈകൊണ്ട് യോജിപ്പിച്ചെടുക്കുക.
അതിനുശേഷം ഒരു അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക.

അരമണിക്കൂർ കഴിഞ്ഞ് ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക.
ബീഫ് നന്നായി വെന്തതിനുശേഷം
ഒരു പാനൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
എണ്ണ ചൂടാകുമ്പോൾ കോൾ അതിലേക്ക് അ ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അര ടീസ്പൂൺ ചേർത്ത് കൊടുക്കുക അതിൻറെ കൂടെ തന്നെ എന്നെ മൂന്ന് അല്ലി വെളുത്തുള്ളി ചെറിയ ഒരു കഷണം ഇഞ്ചി ഒരു പച്ചമുളക് ചെറുതായി അരിഞ്ഞു ചേർത്ത് കൊടുക്കുക കൂടെ തന്നെ എന്നെ കുറച്ചു കറിവേപ്പില കൂടി ചേർക്കാം.

അതൊന്നു വഴറ്റിയതിനു ശേഷം ഇതിലേക്ക് അ മല്ലിപൊടി ചേർത്ത് അത് അതിൻറെ പച്ചമണം പോകുന്നത് വരെ ഇളക്കിക്കൊടുക്കുക.
അതിനുശേഷം ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫും മറ്റു ചേരുവകളും കൂടിയുള്ള മിശ്രിതം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം.
ഇനി നന്നായിട്ട് വെള്ളം വറ്റിച്ച് എടുക്കാം.
നമ്മുടെ സിമ്പിൾ ആൻഡ് ടേസ്റ്റി ബീഫ് റോസ്റ്റ് റെഡി ആയിട്ടുണ്ട്. അവസാനം കുറച്ച് പച്ചവെളിച്ചെണ്ണയും മല്ലിയിലയും വേപ്പിലയും ചേർത്ത് ഇറക്കി വെക്കാം.

PC : Instagram.com/sanal_pj

റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here