Home Recipes മലയാളികൾക്ക് മറക്കാൻ ആകാത്ത രുചി പൊതിച്ചോറ് തയ്യാറാക്കാം ഒരു മണിക്കൂറിൽ . വാഴയിലയിൽ ചൂട് ചോറും...

മലയാളികൾക്ക് മറക്കാൻ ആകാത്ത രുചി പൊതിച്ചോറ് തയ്യാറാക്കാം ഒരു മണിക്കൂറിൽ . വാഴയിലയിൽ ചൂട് ചോറും കറികളും വെച്ച് പൊതിഞ്ഞെടുത്ത പൊതിച്ചോറിന്റെ രുചി ഒന്ന് വേറെ തന്നെ ആണ്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

പൊതിച്ചോറ്

മലയാളികൾക്ക് മറക്കാൻ ആകാത്ത രുചി പൊതിച്ചോറ് തയ്യാറാക്കാം ഒരു മണിക്കൂറിൽ . വാഴയിലയിൽ ചൂട് ചോറും കറികളും വെച്ച് പൊതിഞ്ഞെടുത്ത പൊതിച്ചോറിന്റെ രുചി ഒന്ന് വേറെ തന്നെ ആണ്.

പൊതിച്ചോറ് തയാറാക്കാൻ ഇഷ്ടമുള്ള ഏത് കറികളും ഉപയോഗിക്കാം .

ചെമ്മീൻ ചമ്മന്തി

ചേരുവകൾ

ഉണങ്ങിയ ചെമ്മീൻ – 1/4 കപ്പ്
തേങ്ങ – 1/2 കപ്പ്‌
ഉണക്കമുളക് – 4 എണ്ണം
ചുവന്നുള്ളി – 5 – 6 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
പുളി – അവിശ്യത്തിന്
കറിവേപ്പില – ചെറിയ തണ്ട്
ഉപ്പ് – അവിശ്യത്തിന്

തയാറാക്കുന്ന വിധം

ചെമ്മീൻ നന്നായി കഴുകി ഒരു ചട്ടിയിൽ ഇട്ട് നന്നായി വറുത്ത് മാറ്റിവെക്കുക , ശേഷം അതേ ചട്ടിയിൽ തന്നെ ഉണക്കമുളകും വറുത്തെടുക്കുക .

ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് വറുത്തെടുത്ത ചെമ്മീൻ,തേങ്ങ
ഉണക്കമുളക് ,ചുവന്നുള്ളി,
ഇഞ്ചി ,പുളി,കറിവേപ്പില , ഉപ്പ് ചേർത്ത് നന്നായി അരച്ചെടുക്കുക . സ്വാദിഷ്ടമായ ചെമ്മീൻ ചമ്മന്തി റെഡി .

പയർ മെഴുക്ക് പിരട്ടി

ചേരുവകൾ

പയർ – 2 കപ്പ് അരിഞ്ഞത്
ചുവന്നുള്ളി – 15 എണ്ണം
ഉണക്കമുളക് – 3 എണ്ണം
കറിവേപ്പില – 1 തണ്ട്
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
ഉപ്പ് – അവിശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിലേക്ക് ചുവന്നുള്ളി , ഉണക്കമുളക് ചേർത്ത് ചതച്ചെടുക്കുക . ശേഷം ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചുവന്നുള്ളി മുളക് ചതച്ചതും, കറിവേപ്പിലയും ചേർത്ത് ഇളക്കി എടുക്കുക , ഇതിലേക്ക്‌ പയർ അരിഞ്ഞതും , ഉപ്പും , മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക . ശേഷം ഒരു അടപ്പ് വെച്ച് അടച്ച് അഞ്ച് മിനിറ്റ് പയർ വേവാൻ വെക്കുക

അഞ്ച് മിനിറ്റിന് ശേഷം തുറന്ന് വെച്ച് ഇളക്കി പയർ നന്നായി ഇളക്കി മെഴുക്ക് പിരട്ടി എടുക്കുക . പയർ മെഴുക്ക് പിരട്ടി റെഡി.

 

വാഴക്ക തോരൻ

ചേരുവകൾ

വാഴക്ക – 200 ഗ്രാം
തേങ്ങ – 1/2 കപ്പ്
വെളുത്തുള്ളി – 3 അല്ലി
ജീരകം – 1/4 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മുളക്പൊടി – 1/4 ടീസ്പൂൺ
ചുവന്നുള്ളി – 3 എണ്ണം
ഉണക്കമുളക് – 2 എണ്ണം
കടുക് – 1/4 ടീസ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
വെള്ളം – 1/4 കപ്പ്
കറിവേപ്പില – അവിശ്യത്തിന്
ഉപ്പ് – അവിശ്യത്തിന്

തയാറാക്കുന്ന വിധം

വാഴക്ക ചെറുതായി അരിഞ്ഞ്‌ വെള്ളത്തിൽ ഇട്ടുവെക്കുക‌ .

ശേഷം ഒരു മിക്സിയുടെ ജാറിൽ തേങ്ങ , വെളുത്തുള്ളി , ജീരകം , മഞ്ഞൾപൊടി , മുളക്പൊടി ചേർത്ത് ചതച്ചെടുക്കുക .

ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ചുവന്നുള്ളി അരിഞ്ഞത് , ഉണക്കമുളക് , കറിവേപ്പില ചേർത്ത് വറുത്ത് എടുക്കുക . ശേഷം വാഴക്ക അരിഞ്ഞത് വെള്ളം കളഞ്ഞ് പാനിലേക്ക് ഇട്ട് അവിശ്യത്തിന് ഉപ്പും, ചതച്ചെടുത്ത തേങ്ങയും , കാൽ കപ്പ്
വെള്ളവും ചേർത്ത് മിക്സ് ചെയ്ത് അടച്ച് വെച്ച് അഞ്ച് മിനിറ്റ് വേവിച്ചെടുക്കുക . വാഴക്ക തോരൻ റെഡി.

മീൻ വറുത്തത്

ചേരുവകൾ

മീൻ – 200 ഗ്രാം
മുളക്പൊടി – 2 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
പെരുജീരകം പൊടി – 1/8 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
വെള്ളം – 2 ടേബിൾസ്പൂൺ
ഉപ്പ് – അവിശ്യത്തിന്
വെള്ളം – അവിശ്യത്തിന്
വെളിച്ചെണ്ണ – വറുക്കാൻ അവിശ്യത്തിന്

തയാറാക്കുന്ന വിധം

മീൻ കഴുകി വൃത്തിയാക്കി നന്നായി വരഞ്ഞ് എടുക്കുക .

ശേഷം ഒരു പാത്രത്തിൽ മുളക്പൊടി, കുരുമുളക് പൊടി ,മഞ്ഞൾപൊടി ,പെരുജീരകം പൊടി ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
ഉപ്പ് , കുറച്ച് വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തത് മസാല പേസ്റ്റ്‌ പോലെ ആക്കുക . ഇത് വൃത്തിയാക്കി വെച്ച മീനിൽ നന്നായി തേച്ച് പിടിപ്പിച്ച് അര മണിക്കൂർ മസാല പിടിക്കാൻ വെക്കുക.

അരമണിക്കൂറിനു ശേഷം ഒരു തവ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മീൻ ഓരോന്നായി ഇട്ട് രണ്ട് വശവും നന്നായി വറുത്തെടുക്കുക. രുചികരമായ മീൻ വറുത്തത് റെഡി .

മുട്ട വറുത്തത്

ചേരുവകൾ

മുട്ട – 2 എണ്ണം
തേങ്ങ തിരുമിയത് – 2 ടേബിൾസ്പൂൺ
ചുവന്നുള്ളി – 6 എണ്ണം അരിഞ്ഞത്
പച്ചമുളക് – 1 അരിഞ്ഞത്
കറിവേപ്പില – 1 ചെറിയ തണ്ട്
ഉപ്പ് – അവിശ്യത്തിന്
എണ്ണ – വറുക്കാൻ അവിശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് മുട്ട , തേങ്ങ തിരുമിയത് ,ചുവന്നുള്ളി അരിഞ്ഞത്,
പച്ചമുളക് അരിഞ്ഞത്, കറിവേപ്പില ,
ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക . ശേഷം ഒരു പാൻ ചൂടാക്കി മുട്ട ഒഴിച്ച് രണ്ട്‌ വശവും നന്നായി വറുത്തെടുക്കുക . മുട്ട വറുത്തത് റെഡി .

പൊതിച്ചോറ് തയാറാക്കാനായി വാഴയില തുടച്ച് , നന്നായി വാട്ടി എടുക്കുക . വാട്ടി എടുത്ത ഇല ഒരു ന്യൂസ് പേപ്പറിന്റെ മേലെ വെക്കുക . ഇലയിലേക്ക് ചൂട് ചോറ് വിളിമ്പുക . ശേഷം കറികൾ ഓരോന്നായി വിളമ്പി . ഇല നന്നായി മടക്കി പേപ്പർ വെച്ച് പൊതിയുക . രുചികരമായ പൊതിച്ചോറ് റെഡി .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here