Home Recipes പഴമയുടെ രുചിയിൽ നെയ്യപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. പഴമോ ബേക്കിംഗ് സോഡയോ ഒന്നും ചേർക്കാതെ...

പഴമയുടെ രുചിയിൽ നെയ്യപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. പഴമോ ബേക്കിംഗ് സോഡയോ ഒന്നും ചേർക്കാതെ തനതു രീതിയിൽ ഒരു നെയ്യപ്പം അതും വളരെ എളുപ്പത്തിൽ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

നെയ്യപ്പം

പഴമയുടെ രുചിയിൽ നെയ്യപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. പഴമോ ബേക്കിംഗ് സോഡയോ ഒന്നും ചേർക്കാതെ തനതു രീതിയിൽ ഒരു നെയ്യപ്പം അതും വളരെ എളുപ്പത്തിൽ

തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്

പച്ചരി രണ്ട് കപ്പ്
ശർക്കര 350 ഗ്രാം
മൂന്ന് ടേബിൾ സ്പൂൺ മൈദ
കുറച്ചു നെയ്യ് ആവശ്യത്തിന് ഓയിൽ
8 ഏലക്കായ
രണ്ട് ടീസ്പൂൺ എള്ള്
ഒരു നുള്ള് ഉപ്പ്
കുറച്ച് തേങ്ങാക്കൊത്ത്

തയ്യാറാക്കുന്ന വിധം

ഓവർ നയിറ്റ് കുതിർത് വച്ച 2 കപ്പ് പച്ചരി കഴുകി വൃത്തിയാക്കി വെള്ളം ഒഴിവാക്കിയതിനുശേഷം ഒരു മിക്സി ജാറിൽ ഇട്ട് കൂടെ മൂന്ന് ടേബിൾസ്പൂൺ മൈദയും ഏലക്കായും ഒന്നേകാൽ കപ്പ് ശർക്കര ഉരുക്കിയതും (350 ഗ്രാം ശർക്കര മുക്കാൽകപ്പ് വെള്ളത്തിൽ ഉരുക്കിയത്) ഇട്ട് മിക്സിയിൽ ഒന്ന് അരച്ചെടുക്കണം.അരച്ചെടുക്കുമ്പോൾ പൂർണമായും അരയാൻ പാടില്ല വളരെ ചെറിയ തരിയോട് കൂടി വേണം അരച്ചെടുക്കാൻ.ഇനി ഇതിലേക്ക് എള്ളും നെയ്യും തേങ്ങാക്കൊത്തും ഉപ്പും കൂടി ചേർത്ത് നല്ലപോലെ മിക്സ് ആക്കി എടുത്ത് 5 മണിക്കൂർ കൂടി ഒന്ന് റെസ്റ്റ് ചെയ്യാൻ വേണ്ടി മാറ്റിവെക്കാം (ഏറ്റവും കുറഞ്ഞത് അഞ്ച് മണിക്കൂർ മാറ്റിവെച്ചാൽ മാത്രമേ നെയ്യപ്പം പെർഫെക്റ്റ് ആയി കിട്ടുകയുള്ളൂ) അതിനുശേഷം മാവ് നല്ലപോലെ ഇളക്കി ഓയിൽ ഒന്ന് ചുട്ട് എടുത്താൽ നമ്മുടെ നാടൻ നെയ്യപ്പം റെഡി ആവുന്നതാണ്

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here