മുട്ട റോസ്റ്റ്
ചേരുവകൾ
മുട്ട പുഴുങ്ങിയത് – 5 എണ്ണം
സവാള അരിഞ്ഞത് – 1 കപ്പ്
തക്കാളി അരച്ചത് – അരക്കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
പട്ട , ഗ്രാമ്പു , ഏലക്ക , ചെറിയ ജീരകം – അര ടീസ്പൂൺ
മുളകുപൊടി – ഒന്നര ടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
കാശ്മീരി മുളക്പൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
തൈര് – കാൽ കപ്പ്
പച്ചമുളക് – 2 എണ്ണം
ഗരം മസാല – അരടീസ്പൂൺ
കസൂരിമേത്തി – അര ടീസ്പൂൺ
മല്ലിയില, ഓയിൽ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പുഴുങ്ങിയ മുട്ടകൾ ചെറുതായി ഫ്രൈ ചെയ്ത് എടുക്കുക.
ഇതേ എണ്ണയിൽ പട്ട, ഗ്രാമ്പു, ഏലയ്ക്ക, ജീരകം എന്നിവ ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. മൂത്ത് വരുമ്പോൾ ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇതിലേക്ക് തക്കാളി അരച്ചത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക. ശേഷം ആവശ്യത്തിന് ചൂടുവെള്ള ചേർത്ത് തിളപ്പിക്കാം. ഇതിലേക്ക് തൈര് ചേർക്കാം. രണ്ട് പച്ചമുളകും ചേർക്കാം. ഫ്രൈ ചെയ്ത മുട്ടയും ചേർത്ത് തിളച്ചുവരുമ്പോൾ ഗരം മസാല , കസൂരിമേത്തി , മല്ലിയില എന്നിവ ചേർത്ത് തീ ഓഫ് ചെയ്യാം. ചൂടോടെ വിളംമ്പാം.
PC : Instagram.com/hungry_joe_
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.