Home Break fast കടലമാവ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഗുജറാത്തി breakfast recipe ആണ്. Dhokla/ khaman...

കടലമാവ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഗുജറാത്തി breakfast recipe ആണ്. Dhokla/ khaman Dhokla എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

Dhokla/ khaman Dhokla.

കടലമാവ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഗുജറാത്തി breakfast recipe ആണ്.

ചേരുവകൾ

കടലമാവ് – 1 1/2 Cup
റവ – 2 tsp
ഇഞ്ചി – 1 inch
മഞ്ഞൾ പൊടി – 1/4 tsp
കായം – ഒരു നുള്ള്
നാരങ്ങ നീര് – 1+1 tsp
Oil. – 1+2 tsp
പഞ്ചസാര – 1+1 tsp
ഉപ്പ് – 1/2+1/2 tsp
പച്ചമുളക് – 2+2
കടുക് – 1/2 tsp
ജീരകം – 1 tsp
എള്ള് – 1 tsp
വെള്ളം – 1+1/4 cup
Baking soda – 1/4 tsp
Baking powder – 1/2 tsp
കറിവേപ്പില
മല്ലിയില
തേങ്ങ ചിരകിയത്

തയ്യാറാക്കേണ്ട വിധം.

Step – 1
ഒരു പാത്രത്തിൽ 1 1/2 Cup കടലമാവ്, 2 tsp റവ ,1/4 tsp മഞ്ഞൾ പൊടി, 1 tsp പഞ്ചസാര, 1/2 tsp ഉപ്പ്, 1t Sp നാരങ്ങനീര്, ഒരു നുള്ള് കായപ്പൊടി, 2 പച്ചമുളക് അരിഞ്ഞത് , 1 inch ഇഞ്ചി പേസ്റ്റ്, ഒരു കപ്പ് വെള്ളം , 1 tsp oil എന്നിവ ചേർത്ത് 5min നേരം ഒരേ directional mix ചെയ്ത് ,20 min നേരം വെയ്ക്കുക.
അതിനു ശേഷം 1/4 tsp baking soda, 1/2 tsp baking powder എന്നിവ ചേർത്ത് നന്നായി mix ചെയ്ത് എണ്ണ തടവിയ പാത്രത്തിലേക്ക് ഒഴിച്ച് steameril 20 min cook ചെയ്യുക.
20 മിനുട്ട് കഴിഞ്ഞതിനു ശേഷം പുറത്തെടുത്ത് ചൂട് തണിഞ്ഞതിന് ശേഷം പതുക്കെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ചെറിയ കഷ്ണങ്ങളായി മുറിക്കുക.

Step – 2
ചൂടായ പാനിലേക്ക് 1/2 tsp കടുക്, 1tsp ജീരകം,1 tsp എള്ള് എന്നിവ ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് 2 പച്ചമുളക് ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വഴറ്റിയതിന് ശേഷം 1/4 cup വെള്ളവും 1 tsp ചെറുനാരങ്ങ നീരും 1 tsp പഞ്ചസാരയും 1/2 tsp ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നേരത്തേ മുറിച്ചു വെച്ചതിലേക്ക് കുറച്ചു കുറച്ചായി ഒഴിച്ച് കറച്ചു മല്ലിയിലയും ചിരകിയ തേങ്ങയും അതിനു മുകളിലായി ചേർക്കുക.
Soft & spongy ആയ Dhokla ready ആയി.ഇത് sweet പുതിന ചട്നിയുടെ കൂടെ കഴിക്കാവുന്നതാണ്.

Recipe ഇഷ്ടമായാൽ video കാണാൻ മറക്കല്ലേ

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here