Home Recipes വളരെ ഈസിയായി പെർഫെക്റ്റായി നമുക്ക് ഉന്നക്കായ ഉണ്ടാക്കിയെടുക്കാം… വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന...

വളരെ ഈസിയായി പെർഫെക്റ്റായി നമുക്ക് ഉന്നക്കായ ഉണ്ടാക്കിയെടുക്കാം… വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി റെസിപ്പി ആണ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഉന്നക്കായ

തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്

ഒന്നര കിലോ നേന്ത്രപ്പഴം (ഏത്തപ്പഴം)
അരമുറി തേങ്ങ ചിരകിയത്
കുറച്ച് അണ്ടിപ്പരിപ്പ് മുന്തിരി ഓപ്ഷനൽ ആണ്
കുറച്ചുനെയ്യ്, ഓയിൽ
അഞ്ച് ഏലയ്ക്ക
പഞ്ചസാര അര കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം പഴം പകുതി കട്ട് ചെയ്തു ആവിയിൽ വേവിച്ച് നല്ലപോലെ കട്ട കൂടാതെ ഒന്ന് ഉടച്ച് എടുക്കണം. അടുത്തതായി മൂന്ന് ടേബിൾ സ്പൂൺ നെയ്യിൽ അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങയും അര കപ്പ് പഞ്ചസാരഏലക്ക പൊടിച്ചത് കൂടിയിട്ട് ജസ്റ്റ് ഒന്ന് വറുത്തെടുക്കണം.

അതിനുശേഷം നേരത്തെ കുഴച്ചുവെച്ച പഴം അടിച്ചത് അല്പം നെയ്യ് കൂട്ടി ഉരുട്ടി പരത്തി ഫില്ലിംഗ് നിറച്ച് മൂടി ഫ്രൈ ചെയ്തെടുത്താൽ നല്ല അടിപൊളി ഉന്നക്കായ റെഡി ആവുന്നതാണ്…

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here