Home Recipes വളരെ രുചികരവും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതുമായ ഒരു അടിപൊളി എഗ്ഗ് ഫ്രൈഡ് റൈസ് റെസിപ്പി ആണ്…...

വളരെ രുചികരവും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതുമായ ഒരു അടിപൊളി എഗ്ഗ് ഫ്രൈഡ് റൈസ് റെസിപ്പി ആണ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

എഗ്ഗ് ഫ്രൈഡ് റൈസ് :

ആവശ്യമായ ചേരുവകള്‍:

ബിരിയാണി അരി- 1/2 kg
സവാള- 2
കാരറ്റ്- 2
ബീന്‍സ്- 5
പച്ചമുളക്- 4
നെയ്യ്- 1/4 കപ്പ്,
മുട്ട- 2
കുരുമുളക്‌പൊടി- 1/4 ടീസ്പൂണ്‍
ഏലയ്ക്ക- 3
കറുവപ്പട്ട- 1 കഷ്ണം,
ഗ്രാമ്പു- 2
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം :

പകുതി നെയ്യ് ഒഴിച്ച് അരി വറുക്കുക. വറുത്ത അരി, ഗ്രാമ്പു, കറുവപ്പട്ട, ഏലയ്ക്ക, ഉപ്പ് എന്നിവ തിളച്ച വെള്ളത്തില്‍ വേവിക്കുക. ബാക്കി നെയ്യില്‍ കാരറ്റ്, ബീന്‍സ്, സവാള, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് മുട്ട അടിച്ചുചേര്‍ത്ത് ചിക്കിപ്പൊരിക്കണം.

ഇതിലേക്ക് കുരുമുളക് പൊടിയും ചോറും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് ഇളം തീയില്‍ 10 മിനിറ്റ് വേവിക്കുക.

എല്ലാവരും ചെയ്തു നോക്കണം വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും..

PC : Instagram.com/macaron_gal

റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here