Home Drink ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ടൊമാറ്റോ സൂപ്പ് തയ്യാറാക്കി നോക്കിയാൽ എല്ലാവരും ട്രൈ ചെയ്തു നോക്കു...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ടൊമാറ്റോ സൂപ്പ് തയ്യാറാക്കി നോക്കിയാൽ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ടൊമാറ്റോ സൂപ്പ്

ചേരുവകൾ

തക്കാളി- ഏഴ്
പച്ചമുളക്, അരിഞ്ഞത്- ഒന്ന്
നെയ്യ്- ഒരു ടേബിൾ സ്പൂൺ
പൊടി പഞ്ചസാര- അര ടീസ്പൂൺ
ജീരകം- ഒരു ടീസ്പൂൺ
ബ്ലാക്ക് സാൾട്ട്- കാൽ ടീസ്പൂൺ
കുരുമുളക്- അര ടീസ്പൂൺ
കായം- ഒരു നുള്ള്
ഇഞ്ചി- അര ടീസ്പൂൺ
വെളുത്തുള്ളി- മൂന്ന് അല്ലി
ഉപ്പ്- പാകത്തിന്
മല്ലിയില- ഒരു പിടി

തയ്യാറാക്കുന്ന വിധം

കഷണങ്ങളാക്കിയ തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അൽപം വെള്ളം ചേർത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ജീരകം, കായം എന്നിവ ചേർക്കുക. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന പേസ്റ്റ് ഇതിലേക്ക് ചേർക്കുക. ചെറുതായി കുറുകുമ്പോൾ ബ്ലാക്ക് സാൾട്ടും കുരുമുളകും ചേർക്കാം. ഇനി പൊടി പഞ്ചസാരയും പാകത്തിന് ഉപ്പും ചേർത്ത് ചെറുതീയിൽ തിളപ്പിക്കുക. നന്നായി തിളച്ചാൽ മല്ലിയില വിതറി ചെറു ചൂടോടെ കഴിക്കാം.

PC : Instagram.com/frames_of_flavors
#Taste24X7 #eatattrivandrum #keralafoodie #eat #രുചി #keralafood #keralafoodie #keralagram #keralafoodblogger #nadanfood #thaninadan #mallufoodie #keralacuisine #frommykitchen #kl14pullo #kannur #keralatourism #biriyani #chickensofinstagram #dubaifoodie #dubaifoodbloggers #instadaily #mallugram #theuncommonbox #kerala #kerala360 #foodporn #foodphotooftheday #foodpost #food52grams

ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here