Home Beef നാടന്‍ ബീഫ് കറിയാണ് ഇന്നത്തെ വിഭവം. സ്വദേറിയ വിഭവമാണിത്. വളരെ പെട്ടെന്ന് തയ്യാറാക്കാനും കഴിയും. എല്ലാവരും...

നാടന്‍ ബീഫ് കറിയാണ് ഇന്നത്തെ വിഭവം. സ്വദേറിയ വിഭവമാണിത്. വളരെ പെട്ടെന്ന് തയ്യാറാക്കാനും കഴിയും. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

നാടന്‍ ബീഫ് കറി

നാടന്‍ ബീഫ് കറിയാണ് ഇന്നത്തെ വിഭവം. സ്വദേറിയ വിഭവമാണിത്. വളരെ പെട്ടെന്ന് തയ്യാറാക്കാനും കഴിയും.

ചേരുവകള്‍

ബീഫ്- 1 കിലോ
സവാള- 2 എണ്ണം
ഉള്ളി- 1/2 കപ്പ്
ഇഞ്ചി- ഒരു വലിയ കഷണം
വെളുത്തുള്ളി- 10 അല്ലി
പച്ചമുളക്- 3 എണ്ണം
മുളക്‌പൊടി- 2 1/2 ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക്- 9 എണ്ണം
കുരുമുളക്- 1 ടീസ്പൂണ്‍
മല്ലി- 3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
ഗരം മസാല- 1 ടേബിള്‍സ്പൂണ്‍
തേങ്ങാക്കൊത്ത്- 1/2 കപ്പ്
കറിവേപ്പില- 2 തണ്ട്
ഉപ്പ്- പാകത്തിന്
എണ്ണ- ആവശ്യത്തിന്

ഗരം മസാല വീട്ടില്‍ തയ്യാറാക്കാം

കറുകപ്പട്ട- 2 കഷണം
ഗ്രാമ്പൂ- 4 എണ്ണം
ജീരകം- ½ ടീസ്പൂണ്‍
ഏലയ്ക്ക- 4 എണ്ണം
പെരുംജീരകം- 1/2 ടീസ്പൂണ്‍

കൂട്ടുകളെല്ലാം ചൂടാക്കി മിക്‌സറില്‍ പൊടിച്ചു എടുക്കുക

ബീഫ് കറി തയ്യാറാക്കുന്ന വിധം

മുളക്, മല്ലി, കുരുമുളക്‌പൊടി എന്നിവ വറുത്ത് വെയ്ക്കുക. ബീഫ് കുറച്ച് മഞ്ഞപൊടിയും ഉപ്പും ചേര്‍ത്ത് വെള്ളം വാലാന്‍ വയ്ക്കുക. ഇത് കുറച്ച് കുരുമുളക് പൊടി ചേര്‍ത്ത് കുക്കറില്‍ വെച്ചു ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. ഇനി ഒരു ചീനച്ചട്ടിയില്‍ കറിവേപ്പില താളിച്ച് തേങ്ങാക്കൊത്ത് ചേര്‍ത്ത് വഴറ്റിയ ശേഷം ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, സവാള, പച്ചമുളക് എന്നിവ വഴറ്റി മസാലകള്‍ ചേര്‍ത്ത് ചൂടാക്കി അതിലേക്കു അല്പം ചൂട് വെള്ളമൊഴിച്ച് വെന്തിരിക്കുന്ന ബീഫും കൂടി ചേര്‍ത്ത് ഇളയ്ക്കുക. അടച്ചു വെച്ച് വേവിയ്ക്കുക. വെന്തു വാങ്ങുന്നതിന് മുമ്പ് ഒരു നുള്ള് ഗരം മസാല കൂടി ചേര്‍ത്ത് യോജിപ്പിക്കുക.

PC : Instagram.com/ente.adukkala
#Taste24X7 #eatattrivandrum #keralafoodie #eat #രുചി #keralafood #keralafoodie #keralagram #keralafoodblogger #nadanfood #thaninadan #mallufoodie #keralacuisine #frommykitchen #kl14pullo #kannur #keralatourism #biriyani #chickensofinstagram #dubaifoodie #dubaifoodbloggers #instadaily #mallugram #theuncommonbox #kerala #kerala360 #foodporn #foodphotooftheday #foodpost #food52grams

ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here