ക്രിസ്പ്പി പൊട്ടറ്റോ പൂരി. സൂപ്പർ ടേസ്റ്റി
ഉണ്ടാക്കുന്ന വിധം
2 പൊട്ടറ്റോ പുഴുങ്ങി എടുക്കുക. അതിന്റെ തൊലി കളഞ്ഞു ചെറുതായിട്ട് കട്ട് ചെയ്തു മാറ്റിവെക്കുക. മിക്സിയുടെ ചെറിയ ജാറിൽ ചറിയ ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്, 1/2 tsp ജീരകം,7 വെളുത്തുള്ളി, ഒരു പച്ചമുളക്. ഇതെല്ലാം കൂടി ഒന്ന് ഗ്രൈൻഡ് ചെയ്തെടുക്കുക.
അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന പൊട്ടറ്റോ കുറേശെ അതിലേക്ക് ഇട്ട് അത് കൂടി ഒന്ന് അരച്ചെടുക്കുക. അരച്ചതെല്ലാം ഒരു ബൗളിലേക്ക് ഇടുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, കുറച്ചു മല്ലിയില, 1 tsp ചില്ലി ഫ്ലേക്സ് എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്തതിനു ശേഷം അതിലേക്ക് ഗോതമ്പ് പൊടി ചേർത്ത് നന്നായി കുഴച്ചെടുക്കുക.
അതിനു ശേഷം 1tbsp എണ്ണ കൂടി ഒഴിച്ച് ഒന്നുകൂടി കുഴച്ച ശേഷം 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക. പിന്നീട് പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. കുഴച്ചു വെച്ചിരിക്കുന്നത് പൂരിയുടെ അളവിൽ പരത്തി എണ്ണയിൽ പൊള്ളിച്ച് എടുക്കുക. സൂപ്പർ ടേസ്റ്റി പൂരി റെഡി 😋😋.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.