Home Ice-cream ചീര കൊണ്ടൊരു കിടിലൻ ഐസ് ക്രീം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും...

ചീര കൊണ്ടൊരു കിടിലൻ ഐസ് ക്രീം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ചീര കൊണ്ടൊരു കിടിലൻ ഐസ് ക്രീം

ചേരുവകൾ.

പാല് 500 ml
കോണ്ഫ്‌ളവർ 2 ടേബിൾ സ്പൂൺ
പാൽ പൊടി 2 ടേബിൾ സ്പൂൺ
വാനില എസെൻസ്‌ 1ടീ സ്പൂൺ
പഞ്ചസാര 4 ടേബിൾ സ്പൂൺ
ചുവന്ന ചീരയില 5/6 ഇല

തയ്യാറാക്കുന്ന വിധം

എടുത്തു വച്ചിരിക്കുന്ന പാലിലേക്ക് കോൺഫ്ലവർ പഞ്ചസാര പാൽ പൊടി വാനില എസൻസ് എന്നിവ ചേർത്ത് കൊടുക്കുക അതിനു ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക പാൽ പൊടിയുടെ കട്ട ഒട്ടുംതന്നെ ഉണ്ടാകാൻ പാടില്ല അതിനുശേഷം ചുവടുകട്ടിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റി ചെറിയ ചൂടിൽ നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക പാല് കട്ടിയായി വരുമ്പോൾ വാങ്ങി റൂം ടെമ്പറേച്ചർൽ തണുക്കാൻ വെക്കുക അതിനുശേഷം വേറൊരു ബോൾ ലേക്ക് മാറ്റി അത് ഫ്രീസർ ലേക്ക് 1 മണിക്കൂർ മാറ്റി വെക്കുക.
ഈ സമയത്ത് നമുക്ക് കളർ ആക്കി എടുക്കാം അതിനായി ചീരയില കുറച്ചു വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ചെടുക്കുക ആ കളർ നന്നായി ഇറങ്ങിയതിനു ശേഷം ഇലകൾ എടുത്തു മാറ്റാവുന്നതാണ് അതിനുശേഷം വെള്ളം നന്നായി കുറുക്കിയെടുക്കുക
ഇനി ഫ്രീസറിൽ വച്ചിരിക്കുന്ന പാൽ എടുത്ത് നന്നായി ബീറ്റ് ചെയ്യുക നന്നായി നന്നായി ബീറ്റ് ചെയ്തതിനുശേഷം കുറച്ച് ബീറ്റ് ചെയ്ത പാലെടുത്ത് നമ്മുടെ ചീരയില കളർ അതിലോട്ടു ഒഴിച്ച് നന്നായി മിക്സ് ചെയ്യുക ശേഷം പാലിലേക്ക് ഈ കളർ ആഡ് ചെയ്ത് കളർ കൂടി ഒഴിച്ച് ചെറുതായി സ്പർഡ് ചെയ്തു 6 മണിക്കൂർ ഫ്രീസറിൽ വെക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here