Home Recipes ഹായ്, ഇന്ന് നമുക്ക് ബ്രെഡും മുട്ടയും വച്ചു ഒരു അടിപൊളി സാൻഡ്വിച്ച് റോൾ ഉണ്ടാക്കിയാലോ! ഇതൊരെണ്ണം...

ഹായ്, ഇന്ന് നമുക്ക് ബ്രെഡും മുട്ടയും വച്ചു ഒരു അടിപൊളി സാൻഡ്വിച്ച് റോൾ ഉണ്ടാക്കിയാലോ! ഇതൊരെണ്ണം കഴിച്ചാൽ മതി വയ്യർ നിറയാൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

Sandwich Roll | സാൻഡ്വിച്ച് റോൾ

ഹായ്, ഇന്ന് നമുക്ക് ബ്രെഡും മുട്ടയും വച്ചു ഒരു അടിപൊളി സാൻഡ്വിച്ച് റോൾ ഉണ്ടാക്കിയാലോ! ഇതൊരെണ്ണം കഴിച്ചാൽ മതി വയ്യർ നിറയാൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.

ചേരുവകൾ :

ബ്രെഡ് – 4 എണ്ണം
മുട്ട – 2 എണ്ണം
കാബേജ് – 1/2 കപ്പ്‌
കാരറ്റ് – 1/4 കപ്പ്‌
സവാള – 1 ചെറുത്‌
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – 1/4 ടീസ്പൂൺ
ബട്ടർ / നെയ്യ് / എണ്ണ – ആവശ്യത്തിന്
ടൊമാറ്റോ സോസ് – ആവശ്യം അനുസരിച്ചു
മയോന്നൈസ് – ആവശ്യം ഉണ്ടെങ്കിൽ ( നിർബന്ധം ഇല്ല്യാ )

ഉണ്ടാക്കുന്ന വിധം :

ഒരു പത്രത്തിലോട്ടു ക്യാബേജും, കാരറ്റ്യും, സവാളയും, ഉപ്പും ചേർത്ത് നല്ലപോലെ തിരുമ്മി എടുക്കുക. അതിനു ശേഷം മുട്ടയും കുരുമുളക് പൊടിയും ചേർത്ത് യോജിപ്പിച്ചെടുക്കുക.
ഇനി ഒരു പാൻ എടുത്തു അതിലോട്ടു ബട്ടർ ഇട്ടു ഈ മുട്ടയുടെ കൂട്ടിന്റെ പകുതി ഒഴിച്ച് ഒരു ചതുരാക്രിതിയിൽ ( ബ്രെഡിൽ വക്കാൻ പാകത്തിൽ ) ആക്കിയെടുക്കുക. രണ്ടു വശവും മോരിയിച്ചെടുക്കുക.ഇതുപോലെ മുട്ടയുടെ ബാക്കി കൂട്ടും ചെയ്തെടുക്കാം.
ബ്രെഡും ബട്ടർ ഇട്ടു ഒന്ന് മൊരിയിച്ചെടുക്കുക.
ഇനി ഒരു അലുമിനിയം ഫോയിൽ പേപ്പറോ, ബട്ടർ പേപ്പറോ എടുത്തു അതിലോട്ടു മൊരിയിച്ചെടുത്ത ബ്രെഡ് വച്ചു അതിന്റെ മുകളിൽ റെഡി ആക്കി വച്ചിട്ടുള്ള മുട്ട വച്ചു അതിന്റെ മുകളിൽ ടൊമാറ്റോ സോസ് ഒഴിച്ച് അതിന്റെ മുകളിൽ കുറച്ചു കാബേജ്, കാരറ്റ് നീളത്തിൽ അരിഞ്ഞതും ചേർത്ത്, മയോന്നൈസ് കൂടെ ചേർത്ത് ഏറ്റവും മുകളിൽ ബ്രെഡ് വച്ചു മൂടുക.
ഇനി രണ്ടു കൈ ഉപയോഗിച്ച് ബ്രെഡും ഒപ്പം ഫോയിൽ പേപ്പറും fold ചെയ്തെടുക്കുക. നന്നായിട്ടു സീൽ ചെയ്തെടുക്കാം. അങ്ങനെ നമ്മുടെ കിടുക്കാച്ചി സാൻഡ്വിച്ച് റോൾ റെഡി 😊!!

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here