Home Recipes ഉരുളക്കിഴങ്ങും മുട്ടയും ഉണ്ടെങ്കിൽ തീർച്ചയായും ഈ അടിപൊളി സ്നാക്ക് നിങ്ങൾ ട്രൈ ചെയ്തു നോക്കേണ്ട തന്നെയാണ്…...

ഉരുളക്കിഴങ്ങും മുട്ടയും ഉണ്ടെങ്കിൽ തീർച്ചയായും ഈ അടിപൊളി സ്നാക്ക് നിങ്ങൾ ട്രൈ ചെയ്തു നോക്കേണ്ട തന്നെയാണ്… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

Snack Recipe

ചേരുവകൾ

മൈദ ഒന്നര കപ്പ്
ഇൻസ്റ്റൻഡ് ഈസ്റ്റ് അര ടീസ്പൂൺ
ഉപ്പ് അര ടീസ്പൂൺ
ചൂടുവെള്ളം ആവശ്യത്തിന്

ഓയിൽ അല്ലെങ്കിൽ ബട്ടർ ഒരു ടേബിൾസ്പൂൺ
ഒരു ബൗളിലേക്ക് മൈദ ഈസ്റ്റ് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക ഇതിലേക്ക് ചൂടുവെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ചെടുക്കുക ഒരു ടീ സ്പൂൺ ബട്ടർ കൂടെ ചേർത്ത് നല്ലപോലെകുഴച്ച് അതിനുശേഷം 45 മിനിറ്റ് മാവ് പൊങ്ങി വരാനായി മാറ്റിവയ്ക്കുക

മുട്ട പുഴുങ്ങിയത് നാലെണ്ണം
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ഒന്ന്
മുട്ടയും ഉരുളക്കിഴങ്ങും നല്ലപോലെ ഉടച്ചെടുത്ത് മാറ്റിവെക്കുക
മസാല റെഡിയാക്കാൻ ആയി ഒരു പാത്രത്തിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക ഇതിലേക്ക് ഒരു സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.

ഒരു ടീസ്പൂൺ മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടി ജീരകപ്പൊടി എന്നിവ ചേർത്ത് വഴറ്റിയെടുക്കുക മൂന്ന് ടേബിൾസ്പൂൺ മല്ലിയിലയും കൂടി ചേർത്ത് വഴറ്റുക അതിനുശേഷം മുട്ടയും ഉരുളക്കിഴങ്ങും കൂടെ ചേർത്ത് ഒരു മിനിറ്റു കൂടെ വഴറ്റിയെടുക്കുക ചൂടാറാൻ ആയി മാറ്റിവയ്ക്കാം..

45 മിനിറ്റ് കഴിയുമ്പോൾ മാവു നല്ല പോലെ തോന്നി വന്നിട്ടുണ്ടാവും ചെറിയ കഷണങ്ങൾ എടുത്ത് ഉരുട്ടി നീളത്തിൽ ആയി പരത്തിയെടുക്കുക ഇതിലേക്ക് മുട്ടയുടെ മസാല വെച്ച് രണ്ട് സൈഡും നല്ലപോലെ ഒട്ടിച്ചു കൊടുക്കുക
ഫൈ ചെയ്യാനായി ഓയിൽ ചൂടാകുമ്പോൾ ഓരോന്നായി ഇട്ടുകൊടുത്ത മീഡിയം തീയിൽ വച്ച് ഫ്രൈ ചെയ്ത് മാറ്റാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here