Home Recipes പപ്പടം കൊണ്ട് രുചികരമായ തോരൻ തയ്യാറാക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും...

പപ്പടം കൊണ്ട് രുചികരമായ തോരൻ തയ്യാറാക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാൻ മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

പപ്പടം കൊണ്ട് രുചികരമായ തോരൻ തയ്യാറാക്കാം.

ചേരുവകൾ

1. പപ്പടം-10എണ്ണം
2. സവാള/കുഞ്ഞുള്ളി-1കപ്പ്
3. പച്ചമുളക്-2
4. മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
5. മുളകുപൊടി-അര ടീസ്പൂൺ
6. ഉപ്പ് -ആവശ്യത്തിന്
7. വെളിച്ചെണ്ണ- ഒരു ടേബിൾസൺ
8. കടുക് ഒരു ടീസ്പൂൺ
9. ഉഴുന്നുപരിപ്പ് ഒരു ടീസ്പൂൺ
10. ഉണക്കമുളക് രണ്ടെണ്ണം
11. കറിവേപ്പില
12.തേങ്ങ ചിരകിയത് – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

പപ്പടം ചെറിയ കഷണങ്ങളാക്കി മുറിച്ച് എണ്ണയിൽ നന്നായി വറുത്തു കോരുക.

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കാം. ഇതിലേക്ക് ഉഴുന്നുപരിപ്പ് ചേർത്ത് ഇളം ബ്രൗൺ നിറമാകുമ്പോൾ കറിവേപ്പിലയും, ഉണക്കമുളകും ചേർത്ത് മൂപ്പിക്കുക.

ചെറുതായി അരിഞ്ഞ സവാള അല്ലെങ്കിൽ കുഞ്ഞുള്ളി , പച്ചമുളക് ഇവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ തേങ്ങയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം.

എല്ലാം കൂടി നന്നായി യോജിച്ചു വരുമ്പോൾ വറുത്തുവച്ചിരിക്കുന്ന പപ്പടം ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.
രുചികരമായ പപ്പട തോരൻ തയ്യാർ.

വിശദമായി വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here