Home Recipes പലരുടെയും ഇഷ്ടതാരമായ വളരെ ടേസ്റ്റിയായ ജിലേബി എങ്ങനെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം…...

പലരുടെയും ഇഷ്ടതാരമായ വളരെ ടേസ്റ്റിയായ ജിലേബി എങ്ങനെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ജിലേബി

ഉഴുന്ന് – 1 ഗ്ലാസ്‌
പഞ്ചസാര – 2 ഗ്ലാസ്‌
കോണ്‍ഫ്ലോര്‍- 3 ടേബിൾ സ്പൂണ്‍
വെള്ളം – 1/2 – 3/4 ഗ്ലാസ്‌
ചെറുനാരങ്ങ – 1
കളര്‍ ഒരു നുള്ള്
ഡാൽഡ – വറുക്കാൻ ആവശ്യമുള്ളത്
ഒരു പ്ലാസ്റ്റിക്‌ കവർ

തയ്യാറാക്കുന്ന വിധം

ഉഴുന്ന് 2 മണിക്കൂർ കുതിർത്ത് മിക്സിയിൽ അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക . അരച്ചെടുത്ത മാവിൽ കോണ്‍ഫ്ലോറും ഒരുനുള്ളു കളർ അല്പം വെള്ളത്തിൽ കലർത്തിയതും ചേർത്ത് നന്നായി ഇളക്കി വെക്കുക . ഒരു അടി കട്ടിയുള്ള ചീനച്ചട്ടിയിൽ പഞ്ചസാരയും വെള്ളവും എടുത്തു തിളപ്പിച്ച്‌ ചെറുതായി ഒട്ടുന്ന പരുവത്തിൽ പാനി ഉണ്ടാക്കുക. അതിലേക്കു 1 നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് തീ കെടുത്തുക ( പാനി കട്ടയായി പോകാതിരിക്കാനാണ്‌ നാരങ്ങ നീര് ചേര്ക്കുന്നത് ).

അടിപരന്ന ഒരു പാനിൽ ഡാൽഡ ചൂടാക്കുക . ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക , തീ sim ൽ ആയിരിക്കണം . മുഴുവൻ ജിലേബിയും ഉണ്ടാക്കി തീരുന്ന വരെ തീ കൂട്ടാനേ പാടില്ല . ഇനി പ്ലാസ്റ്റിക്‌ കവറിന്റെ ഒരു മൂല കത്രികകൊണ്ട് മുറിച്ചു ചെറിയ ദ്വാരം ഉണ്ടാക്കി മാവ് കവറിൽ ഒഴിച്ച് ചൂടായ ഡാൽഡയിലേക്ക് ഇഷ്ടമുള്ള ആകൃതിയിൽ പിഴിയുക. നന്നായി വറുത്തെടുത്ത ജിലേബി നേരെ പാനിയിൽ മുക്കി ഒരു തവി കൊണ്ട് കുറച്ചു സമയം മുക്കിപ്പിടിക്കുക. ഇനി പ്ലേറ്റിലേക്ക് മാറ്റാം .

കുറെ മണിക്കൂറുകൾ ഇരുന്നാലെ ജിലെബിക്ക് മാർദവം വരൂ. അതുകൊണ്ട് ജിലേബി ഉണ്ടാക്കിയിട്ട് പിറ്റേദിവസം കഴിക്കാം..

PC : Instagram.com/hungry_joe_

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here