Home Curry വളരെ വെറൈറ്റിയും മലബാർ സ്പെഷ്യൽ റെസിപ്പിയുമായ രുചിയൂറുന്ന കശുവണ്ടി കറി എല്ലാവരും ട്രൈ ചെയ്തു നോക്കൂ…...

വളരെ വെറൈറ്റിയും മലബാർ സ്പെഷ്യൽ റെസിപ്പിയുമായ രുചിയൂറുന്ന കശുവണ്ടി കറി എല്ലാവരും ട്രൈ ചെയ്തു നോക്കൂ… തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ…

കശുവണ്ടി കറി

ചേരുവകൾ

പച്ച കശുവണ്ടി നടുവേകീറി കഴുകി എടുത്ത് 30 എണ്ണം
ചെറിയ സവാള 1
വെളിച്ചെണ്ണ 5 ടീസ്പൂൻ
തക്കാളി 1
ക്യാരറ്റ് 1
തേങ്ങാ പാൽ 1 കപ്പ്‌
ഇഞ്ചി ചെറിയ ഒരു കഷ്ണം
വെളുത്തുള്ളി 5 അല്ലി
മഞ്ഞൾ പൊടി ¼ ടീസ്പൂൺ
മുളക്‌ പൊടി 1½ ടീസ്പൂൺ
മല്ലി പൊടി ¾ ടീസ്പൂൺ
കുരുമുളക് പൊടി ½ ടീസ്പൂൺ
കറിവേപ്പില 2 ഇതൾ
ഉപ്പ്‌ ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം 

ചട്ടി അടുപ്പത്ത് വച്ച് കുറച്ചു വെള്ളം ഒഴിച്ച് തിളക്കാൻ വെക്കുക അതിലേക്ക് കുറച്ച് ഉപ്പു ചേർത്ത് കൊടുക്കുക നന്നായി തിളച്ചുവരുമ്പോൾ പച്ച കശുവണ്ടി അതിലേക്ക് ഇട്ടു കൊടുക്കുക അതിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി എടുക്കുക കഴുകുമ്പോൾ കശുവണ്ടിയുടെ തൊലി പൂർണമായും നീക്കം ചെയ്യാൻ ശ്രദ്ധിക്കണം

ഇനി വേറെ ഒരു ചട്ടി വച്ചു കൊടുത്തു അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അതിലേയ്ക്ക് അരിഞ്ഞുവച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക ഇഞ്ചിയും വെളുത്തുള്ളിയും പച്ചമണം മാറിവരുമ്പോൾ അതിലേക്ക് അരിഞ്ഞു വച്ച സവാള ചേർത്ത് കൊടുക്കുക ശേഷം തക്കാളിയും പച്ചമുളകും ചേർത്തു കൊടുക്കാം കുറച്ച് കറിവേപ്പില ചേർത്ത് വാങ്ങുക അതിനുശേഷം അരിഞ്ഞുവച്ച കാരറ്റും കശുവണ്ടിപ്പരിപ്പും ചേർത്തു കൊടുക്കാം.

അതിനുശേഷം ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ശേഷം 5 മിനിറ്റ് അടച്ചുവെക്കുക എണ്ണ തെളിഞ്ഞു വന്നതിനുശേഷം ഒരു സെർവിങ് ബൗളിലേക്ക് മാറ്റാവുന്നതാണ്..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here