Home Recipes വളരെ രുചികരമായ ഒരു ചക്ക എരിശ്ശേരി എളുപ്പത്തിൽ തന്നെ എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം…...

വളരെ രുചികരമായ ഒരു ചക്ക എരിശ്ശേരി എളുപ്പത്തിൽ തന്നെ എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ചക്ക എരിശ്ശേരി

Ingredients

3 cup ചെറുതായി അരിഞ്ഞ ചക്ക
1/4 cup ചെറുതായി അരിഞ്ഞ ചക്കക്കുരു
3 പച്ചമുളക്
1/4 tsp മഞ്ഞൾപ്പൊടി
1 tsp ഉപ്പുപൊടി
1 cup തേങ്ങ
3 അല്ലി വെളുത്തുള്ളി
1/4 tsp ജീരകം
വെള്ളം
21/2 tbsp വെളിച്ചെണ്ണ
കടുക്
4 ചുവന്നുള്ളി
4 tbsp തേങ്ങ
കറിവേപ്പില
വറ്റൽ മുളക്

തയ്യാറാക്കുന്ന വിധം

ഒരു കുക്കറിൽ ചക്കയും ചക്കക്കുരുവും പച്ചമുളകും മഞ്ഞൾപ്പൊടിയും അര tsp ഉപ്പുപൊടിയും ഒന്നര കപ്പ് വെള്ളവും ഒഴിച്ച് രണ്ട് വിസിൽ അടിപ്പിച്ച് വേകിച്ചെടുക്കുക. ഇത് ഒന്ന് ഉടച്ചെടുക്കുക. എന്നിട്ട് വേറൊരു പാത്രത്തിലേക്ക് മാറ്റുക .തേങ്ങയും ജീരകവും വെളുത്തുള്ളിയും അരച്ചെടുക്കുക.

ഈ അരപ്പ് ഉടച്ചെടുത്ത ചക്കയുടെ കൂടെ mix ചെയ്യുക എന്നിട്ട് ആവശ്യത്തിന് വെള്ളവും ഉപ്പുംചേർക്കുക. ഇത് നന്നായി ചൂടാക്കി എടുക്കുക. ഒരു പാനിൽ 21/2 tbsp വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിക്കുക ഉള്ളി ഒന്ന് ചുവന്നു വരുമ്പോൾ 4 tbsp തേങ്ങയും കൂടി ഇട്ട് കൊടുത്ത് ഒരു golden brown കളർ ആകുമ്പോൾ stove ൽ നിന്ന് വാങ്ങി ഇത് curry യിൽ ഇട്ടു കൊടുത്ത് mix ചെയ്ത് എടുക്കുക. നമ്മുടെ എരിശ്ശേരി തയ്യാർ. എല്ലാവരും ഒന്ന് try ചെയ്ത് നോക്കണേ .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here