Home Fish വളരെ രുചികരമായ ഒരു അടിപൊളി കരിമീൻ ഫ്രൈ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും...

വളരെ രുചികരമായ ഒരു അടിപൊളി കരിമീൻ ഫ്രൈ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

കരിമീൻ ഫ്രൈ (Karimeen Fry)

ചേരുവകൾ

കരിമീൻ – 2
മുളക് പൊടി – 1.5 ടേബിൾ സ്പൂണ്‍
കുരുമുളക് പൊടി – 2.5 ടി സ്പൂണ്‍
മഞ്ഞൾ പൊടി – 1/2 ടി സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂണ്‍
നാരങ്ങ നീര് – 1.5 ടേബിൾ സ്പൂണ്‍
കറി വേപ്പില – 2 തണ്ട്

തയ്യാറാക്കുന്ന വിധം

മീൻ വൃത്തിയാക്കി വരഞ്ഞു വെയ്ക്കുക.മുളക് ,മഞ്ഞൾ ,കുരുമുളക് പൊടികളും,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര്,ഉപ്പും കൂടി കുറച്ചു വെള്ളവും ചേർത്ത് മിക്സ്‌ ചെയ്യുക.

മീനിൽ മസാല പുരട്ടി 1/2 മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറി വേപ്പില ഇട്ട ശേഷം അതിനു മുകളിൽ മീൻ ഇട്ടു രണ്ടു വശവും വറക്കുക

Instagram.com/liveinthemoment28

റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here