നാടൻ ചിക്കൻ കറി
ചേരുവകൾ
ചിക്കൻ ഒരുകിലോ
കാശ്മീരി മുളകുപൊടിഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ നാരങ്ങാനീര് ഒരു ടീസ്പൂൺ
ഓയിൽ വറുക്കാൻ ആവശ്യത്തിന്
ചിക്കൻ ലേക്ക് എല്ലാ ചേരുവകളും ചേർത്ത് മിക്സ് ചെയ്തതിനുശേഷം 30 മിനിറ്റ് മാറ്റി വയ്ക്കുക. 30 മിനിറ്റിനുശേഷം ചിക്കൻ കഷണങ്ങൾ മുക്കാൽ വേവിൽ ഫ്രൈ ചെയ്തു മാറ്റി വയ്ക്കുക
സവാള രണ്ടെണ്ണം
തക്കാളി രണ്ടെണ്ണം
പച്ചമുളക് മൂന്നെണ്ണം
കറിവേപ്പില കുറച്ച്
മുളകുപൊടി ഒരു ടേബിൾസ്പൂൺ
മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
ഗരംമസാല ഒരു ടീസ്പൂൺ
തേങ്ങാപ്പാൽ ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
ചിക്കൻ ഫ്രൈ ചെയ്ത് ഓയിലിൽ നിന്നും മൂന്ന് ടേബിൾ സ്പൂൺ ഓയിൽ എടുക്കുക ഇതിലേക്ക് 2 സവാള അരിഞ്ഞതും ചേർത്തു കൊടുത്തു നല്ല ഗോൾഡൻ കളർ ആകുന്നവരെ വഴറ്റിയെടുക്കുക. ഇതിലേക്ക് മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വഴറ്റുക.
മസാല നന്നായി വഴറ്റിയതിനു ശേഷം തക്കാളി ചേർത്ത് കൊടുത്തത് നല്ലപോലെ വഴറ്റിയെടുക്കുക 3 മിനിറ്റ് വേവിക്കുക ഇതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ ചേർത്ത് 8 മുതൽ 10 മിനിറ്റ് വരെ മീഡിയം തീയിൽ വച്ച് വേവിക്കുക.
തേങ്ങാപ്പാൽ എല്ലാം നല്ല പോലെ കുറുകി ചിക്കൻ കഷണങ്ങളിൽ ചാറ് പൊതിഞ്ഞിരിക്കുന്ന പാകത്തിന് റെഡിയാക്കി എടുക്കാം 10 മിനിറ്റ് ആകുമ്പോൾ ചാറ്നല്ല പോലെ കുറുകി വന്നിട്ടുണ്ടാകും നല്ല സൂപ്പർ രുചിയിൽ നാടൻ തേങ്ങാപ്പാൽ ഒഴിച്ച് ചിക്കൻ കറി റെഡി..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.