നാടൻ കടലക്കറി
തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്
കടല ഒരു കപ്പ്
ഒരു പകുതി സവാള അരിഞ്ഞത്
രണ്ട് പച്ചമുളക്
എട്ട് അല്ലിയോളം ചെറിയ ഉള്ളി
രണ്ട് ടേബിൾ സ്പൂൺ ചിക്കൻ മസാല
അര ടീസ്പൂൺ ഗരം മസാല
അരക്കപ്പ് തേങ്ങ
കുറച്ച് വെളിച്ചെണ്ണ
കുറച്ചു കറിവേപ്പില
മഞ്ഞൾപൊടി അര ടീസ്പൂൺ
ആവശ്യത്തിന് ഉപ്പ്
തയ്യാറാക്കുന്ന വിധം
ഓവർ നൈറ്റ് കുതിർത്തുവച്ച കടല മഞ്ഞൾപ്പൊടിയും ചിക്കൻ മസാലയും ആവശ്യത്തിന് ഉപ്പും സവാളയും കുറച്ച് വെള്ളവും ഒഴിച്ച് 6 വിസിൽ അടിച്ചു കുക്കറിൽ ഒന്ന് വേവിച്ചെടുക്കണം.
ഈ സമയത്തിനുള്ളിൽ അരക്കപ്പ് തേങ്ങയും ചെറിയ ഉള്ളിയും കറിവേപ്പിലയും ഒന്ന് ഗോൾഡൻ ബ്രൗൺ കളർ ആകുന്നവരെ വെളിച്ചെണ്ണയിൽ വറുത്തെടുക്കണം.
അതിനുശേഷം വറുത്ത തേങ്ങയും ഒരു സ്പൂൺ വേവിച്ച് എടുത്ത കടലയും കൂടി മിക്സിയിൽ അടിച്ചു നമ്മുടെ കടലക്കറിയിൽ ചേർത്തുകൊടുക്കണം.
ഇതിൽ അര ടീസ്പൂൺ ഗരം മസാല കറിവേപ്പിലയും ഇട്ട് അഞ്ച് മിനിറ്റ് തിളപ്പിച്ചതിനുശേഷം കടുകും ചെറിയുള്ളിയും കറിവേപ്പിലയും താളിച്ച് ഇട്ട് മിക്സ് ആക്കി എടുത്താൽ നല്ല അടിപൊളി നാടൻ കടലക്കറി റെഡി ആവുന്നതാണ്…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.