Home Curry വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാൻ കഴിയുന്ന ഒരു അടിപൊളി മാമ്പഴ പുളിശ്ശേരി റെസിപ്പി ആണ്… എല്ലാവരും...

വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാൻ കഴിയുന്ന ഒരു അടിപൊളി മാമ്പഴ പുളിശ്ശേരി റെസിപ്പി ആണ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

മാമ്പഴ പുളിശ്ശേരി

ചേരുവകൾ

പഴുത്ത മാങ്ങ – 4 എണ്ണം

തൈര് – 3 കപ്പ്‌

തേങ്ങ തിരുമ്മിയത്‌- 1 മുറി തേങ്ങ

മുളക് പൊടി – ഒരു ടി സ്പൂണ്‍

ജീരകം – ഒരു നുള്ള്

മഞ്ഞള്‍ പൊടി – അര ടി സ്പൂണ്‍

കറി വേപ്പില – ഒരു തണ്ട്

ഉപ്പ് – പാകത്തിന്

താളിക്കാന്‍

വെളിച്ചെണ്ണ – രണ്ടു ടി സ്പൂണ്‍

ഉലുവ – ഒരു നുള്ള്

കടുക് – അര ടി സ്പൂണ്‍

വറ്റല്‍ മുളക് – രണ്ടു എണ്ണം

കറി വേപ്പില –നാല് അഞ്ചു ഇതള്‍

പാകം ചെയ്യുന്ന വിധം

പാകത്തിന് ഉപ്പും മഞ്ഞളും മുളകുപൊടിയും ആവശ്യത്തിനു വെള്ളവും ഒഴിച്ച് മാമ്പഴം വേവിക്കുക .തേങ്ങ ജീരകവും കറി വേപ്പിലയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .

മാമ്പഴം വെന്തു കഴിയുമ്പോള്‍ അരപ്പ് ചേര്‍ത്ത് ഇളക്കി യാതിനുശേഷം തൈര് ഉടച്ചു ചേര്‍ക്കുക .തിളക്കാന്‍ അനുവദിക്കരുത് .നന്നായി ചൂടാകുമ്പോള്‍ വാങ്ങി വെക്കുക .

ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറി വേപ്പില, ഉലുവ ,വറ്റല്‍ മുളക് എന്നിവ വറുത്തു,ഇതു കറിയില്‍ താളിക്കാന്‍ ഇടുക .മാമ്പഴ പുളിശ്ശേരി തയ്യാറായി .

Instagram.com/cinnamondust_

റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here