നല്ല എരിവുള്ള മിക്സ്ചർ വെറും 5 മിനിറ്റിൽ
ആവശ്യമുള്ള സാധനങ്ങൾ
കപ്പലണ്ടി അരക്കപ്പ്
പൊട്ട്കടല അര കപ്പ്
വെളുത്തുള്ളി 5 അല്ലി
കറിവേപ്പില
കോൺഫ്ലേക്സ് ഒരു വലിയ കപ്പ്
അണ്ടിപ്പരിപ്പ് കുറച്ച്
തയ്യാറാക്കുന്ന വിധം
ഒരു പാത്രം വെച്ച് അതിൽ എണ്ണ ഒഴിക്കുക.എണ്ണ ചൂടാകുമ്പോൾ ആദ്യം തന്നെ ഇതിലേക്ക് കറിവേപ്പില മൂപ്പിച്ചെടുക്കുക. പിന്നീട് വെളുത്തുള്ളി ചതച്ചിട്ട് കൊടുക്കുക.
ഒരു ബ്രൗൺ കളർ ആൻഡ് കോരി മാറ്റുക.ഇനി കുറേശ്ശെയായി കോൺഫ്ലേക്സ് ഇട്ടുകൊടുത്ത ഫ്രൈ ചെയ്തെടുക്കുക. ഈ എണ്ണയിൽ തന്നെ പിന്നീട് പൊട്ടുകടല വറുത്തെടുക്കുക. അതിനുശേഷം കപ്പലണ്ടി കൂടി ഒന്ന് വറുത്തെടുക്കുക.
ഇനി ഒരു ബൗൾ എടുത്തു അതിലേക്ക് ആവശ്യമായിട്ടുള്ള ഉപ്പ, കശ്മീരി ചില്ലി അല്ലെങ്കിൽ സാധാരണ മുളകുപൊടി, കായം, എന്നിവയിട്ട് നല്ലപോലെ മിക്സ് ആക്കുക. ഇലേക്ക് നമ്മൾ വറുത്തുവച്ചിരിക്കുന്ന സാധനങ്ങളൊക്കെ ഇട്ടു കൊടുത്തു നന്നായി മിക്സ് ആക്കി എടുക്കുക.
ഉപ്പും മുളകും എല്ലായിടത്തും എത്തുന്ന രീതിയിൽ മിക്സ് ആക്കുക. ഇതാ ഇത്രയേ പണിയുള്ളു 5 മിനിറ്റ് കൊണ്ട് മിക്സ്ചർ റെഡി..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.